Image of Book മലയാള കവിതാപഠനങ്ങള്‍
  • Thumbnail image of Book മലയാള കവിതാപഠനങ്ങള്‍

മലയാള കവിതാപഠനങ്ങള്‍

ISBN : 9788182659124
Language :Malayalam
Edition : 2013
Page(s) : 424
Condition : New
no ratings yet, be the first one to rate this !

Book Name in English : Malayala Kavithapatanangal

മലയാള കവിതയുടെ വികാസപരിണാമങ്ങളെയും ഭാവുകത്വമാറ്റങ്ങളെയുംകുറിച്ച് പ്രശസ്ത കവിയും നിരൂപകനുമായ സച്ചിദാനന്ദന്‍ എഴുതിയ ലേഖനങ്ങളുടെ സമാഹാരം . ഇടശ്ശേരി , എം. ഗോവിന്ദന്‍ , എന്‍.എന്‍. കക്കാട് , ബാലാമണിയമ്മ , കടമ്മനിട്ട രാമകൃഷ്ണന്‍ , അയ്യപ്പപ്പണിക്കര്‍ , മാധവന്‍ അയ്യപ്പത്ത് , സുഗതകുമാരി , ബാലചന്ദ്രന്‍ ചുള്ളിക്കാട് തുടങ്ങിയ പ്രശസ്തരായ കവികളുടെ രചനകളെക്കുറിച്ചുള്ള ആസ്വാദനവും സൂക്ഷ്മമായ നിരീക്ഷണങ്ങളും ഈ ഗ്രന്ഥത്തെ വേറിട്ടതാക്കുന്നു .
’’ജീവിതത്തിലൊരിക്കലും നിരൂപകനോ സൈദ്ധാന്തികനോ ആകുവാന്‍ ഞാനാഗ്രഹിച്ചിരുന്നില്ല . കവിതയാണ് മറ്റു പലതുമെന്നതുപോലെ എന്നെ ആ രംഗങ്ങളിലും എത്തിച്ചത്. മലയാള കവിതയില്‍ ഒരു ഭാവുകത്വ പരിവര്‍ത്തനത്തിന്റെ മുഹൂര്‍ത്തത്തിലാണ് ഞാന്‍ കവിതയെഴുത്ത് ഗൗരവമായെടുക്കാന്‍ തുടങ്ങിയത് . ആ പരിവര്‍ത്തനത്തിന്റെ വിമര്‍ശകരാകാന്‍ ധാരാളം പേരുണ്ടായിരുന്നെങ്കിലും വക്താക്കളും വ്യാഖ്യാതാക്കളുമാകാന്‍ ഏറെപ്പേരില്ലായിരുന്നു . ആദ്യമാദ്യം കവികള്‍ക്കുതന്നെ ആ ദൗത്യം ഏറ്റെടുക്കേണ്ടിവന്നു . അയ്യപ്പപ്പണിക്കരായിരുന്നെന്നു തോന്നുന്നു ആ വഴിയേ ആദ്യം സഞ്ചരിച്ചത് . ഏതാണ്ട് അതേ കാലത്തുതന്നെ പുതുകവിതയെക്കുറിച്ച് ഞാനും എഴുതാനാരംഭിച്ചു. ’സാഹിത്യപരിഷത്ത്&rsquo ; മാസികയില്‍ വന്ന നവീന കവിതയെക്കുറിച്ചുള്ള ദീര്‍ഘലേഖനത്തിലായിരുന്നു തുടക്കം . പിന്നെ ’കേരള കവിത’യുടെ പ്രമുക്തി സമ്മേളനത്തില്‍ മുഖ്യ പ്രബന്ധമവതരിപ്പിക്കാന്‍ ഞാന്‍ നിര്‍ബന്ധിക്കപ്പെട്ടു . ആ ത്രൈമാസികത്തിന്നുവേണ്ടിത്തന്നെ ഒറ്റക്കവിതാപഠനങ്ങളെഴുതാനും . പിന്നെ പുതുകവിതയുടെ മാറിവരുന്ന വഴികള്‍ ശ്രദ്ധിക്കുക പതിവായി ; നവസംക്രമണങ്ങളെക്കുറിച്ച് അപ്പപ്പോള്‍ നിരീക്ഷണങ്ങളെഴുതുകയും . എന്റെ &rsquo ;തിരഞ്ഞെടുത്ത ലേഖനങ്ങളി’ലെ ഒന്നാം ഭാഗത്തിലെ ഏറെ ലേഖനങ്ങളും അങ്ങനെ എഴുതപ്പെട്ടതാണ് . പരിവര്‍ത്തനം കവിതയില്‍ മാത്രമായിരുന്നില്ല , അങ്ങനെ ചിലപ്പോള്‍ കഥയെക്കുറിച്ചും എഴുതേണ്ടിവന്നു ; സുകുമാരനും പട്ടത്തുവിളയും നിര്‍മ്മല്‍ കുമാറും സാറാ ജോസഫും അവരുടെ സമാഹാരങ്ങള്‍ക്ക് അവതാരികകള്‍ ആവശ്യപ്പെട്ടപ്പോള്‍ അത് ആനന്ദവും അംഗീകാരവുമായി . ചിലപ്പോള്‍ പൂര്‍വ്വികരിലേക്ക് തിരിഞ്ഞുനോക്കാനും അവസരങ്ങളുണ്ടായി . ഒപ്പം ചിത്രകലയുള്‍പ്പെടെയുള്ള രംഗങ്ങളിലെ നവീകരണങ്ങളിലേക്കും . എഴുപതുകളുടെ പാതിയിലെവിടെയോ എന്റെ കവിതയ്‌ക്കൊപ്പം ചിന്തയും ജീവിതവും രാഷ്ട്രീയവത്കരിക്കപ്പെട്ടു. ജനകീയ സാംസ്‌കാരിക വേദിയുടെ പ്രവര്‍ത്തനങ്ങളും ചില സാംസ്‌കാരിക പ്രസിദ്ധീകരണങ്ങളുമായുള്ള ബന്ധവും (
ചിലപ്പോള്‍ പത്രാധിപത്യം തന്നെയും ) ഔദ്യോഗിക ജീവിതത്തിന്റെ ഭാഗമായ ഗവേഷണവും സൈദ്ധാന്തിക താത്പര്യത്തെ ഉദ്ദീപിപ്പിച്ചു . യൗവ്വനാരംഭത്തില്‍ത്തന്നെ ഉണ്ടായിരുന്ന തത്ത്വചിന്താപ്രണയവും പാരായണവും പുതിയ സാമൂഹികലക്ഷ്യങ്ങളോടെ തിരിച്ചുവന്നു ; ചിന്ത അസ്തിത്വവാദപരിസരത്തില്‍നിന്ന് മാര്‍ക്‌സിസത്തിന്റെ പരിസരത്തിലേക്ക് മാറി , അതിനെ ഘടനാവാദാനന്തര ചിന്തകളുമായി ഇണക്കാനും ശ്രമമുണ്ടായി . കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സര്‍ഗ്ഗാത്മക വിമൃഷ്ടിയും അന്നേ ആരംഭിച്ചതാണ് . ഒപ്പം മാധ്യമവിമര്‍ശം , പരിസ്ഥിതി, ആരോഗ്യരംഗം , വിദ്യാഭ്യാസം , നാടകവേദി , ചലച്ചിത്രം , ജാതി , ലിംഗം , വര്‍ഗ്ഗീയത, സംസ്‌കാരം : അനേകം മേഖലകളിലേക്ക് പ്രായോഗിക ഇടപെടലുകളുമായി ബന്ധപ്പെട്ട് താത്പര്യം വ്യാപിച്ചു . ധൈഷണികമായി ഉത്തേജകമായിരുന്നു ആ കാലം . എണ്‍പതുകളിലും അത് നവദിശകളില്‍ തുടര്‍ന്നു.ദില്ലിയിലെ വാസവും പുതിയ ഉത്തരവാദിത്വങ്ങളും മലയാള സാഹിത്യത്തിന്നു പുറത്തുള്ള ഇന്ത്യന്‍ സാഹിത്യത്തിലെ അന്വേഷണങ്ങള്‍ അനിവാര്യമാക്കി . ഭക്തിപ്രസ്ഥാനം മുതല്‍ ദളിത് സാഹിത്യംവരെയുള്ള മുന്നേറ്റങ്ങളില്‍ ഇന്ത്യന്‍ സാഹിത്യത്തിലെ ഒരു രണ്ടാം പാരമ്പര്യം ഞാന്‍ കണ്ടെത്തി . ’ഇന്ത്യന്‍ ലിറ്ററേച്ചറി&rsquo ;എന്റെ പത്രാധിപത്യവും അക്കാദമിയുടെ കാര്യദര്‍ശിത്വവും അതോടനുബന്ധിച്ച പ്രഭാഷണങ്ങളും പ്രബന്ധങ്ങളും സര്‍വ്വകലാശാലാ അധ്യാപകര്‍ക്കു നടത്തിയ കോഴ്‌സുകളുമെല്ലാം ഈ വീക്ഷണം വികസിപ്പിക്കാന്‍ അവസരമായി . ഈ താത്പര്യം ഇന്നും അവസാനിച്ചിട്ടില്ല . അതേസമയം ഇടതുപക്ഷത്തിന്റെ സമസ്യകളിലുള്ള ഉത്കണ്ഠകളും അവസാനിച്ചിട്ടില്ല . രാഷ്ട്രീയമായി ഒരു നവ ഇടതുപക്ഷത്തുതന്നെയാണിന്നും ഞാന്‍ . അങ്ങനെ ഈ ലേഖനങ്ങളെല്ലാം എന്റെ തന്നെ ജീവിതവുമായും ഞാന്‍ നടത്തിയ സാമൂഹികവും സാംസ്‌കാരികവും സൗന്ദര്യാത്മകവുമായ ഇടപെടലുകളുമായും ആഴത്തില്‍ ബന്ധപ്പെട്ടിരിക്കുന്നു. ഇവയിലേറെയും ചെറുപ്രസാധകരാണ് മുമ്പ് പ്രസിദ്ധീകരിച്ചത്.’&rsquo ; - എന്ന് ആമുഖത്തില്‍ സച്ചിദാനന്ദന്‍
Write a review on this book!.
Write Your Review about മലയാള കവിതാപഠനങ്ങള്‍
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 3220 times

Customers who bought this book also purchased