Book Name in English : Maharshi Arobindayude Neenda Kavithakal
മഹർഷി അരൊബിന്ദോയുടെ കവിതകളെല്ലാം അദ്ദേഹത്തിന്റെ സമഗ്ര തത്ത്വചിന്തയുമായും ലോകത്തിൻ്റെ ഭാവിയെക്കുറിച്ചുള്ള ദർശനവുമായും ബന്ധപ്പെട്ടിരിക്കുന്നു. മാനവികതയുടെ പരിവർത്തനത്തിനായി അദ്ദേഹം തൻ്റെ ജീവിതം സമർപ്പിച്ചു. കവി, പത്രപ്രവർത്തകൻ, ജയിലിലടയ്ക്കപ്പെട്ട വിപ്ലവകാരി, തത്ത്വചിന്തകൻ, റാഡിക്കൽ മിസ്‌റ്റിക്ക് തുടങ്ങി നിരവധി പാതകളിലൂടെ സഞ്ചരിച്ചു. ഉപന്യാസങ്ങൾ, വിവർത്തനങ്ങൾ, സാഹിത്യനിരൂപണം, രാഷ്ട്രീയ ലേഖനങ്ങൾ, ദാർശനിക ഗ്രന്ഥങ്ങൾ, കവിത, ഇതിഹാസങ്ങൾ, നാടകങ്ങൾ, ചെറുകഥകളെന്നിങ്ങനെ, മഹർഷിയുടെ രചനകളോരോന്നും, അദ്ദേഹത്തിന്റെ അസാധാരണ ജീവിതത്തിന്റെ ആഴവും വ്യാപ്‌തിയും ഉൾക്കൊള്ളുന്നു. ചില നീണ്ട കവിതകളുടെ സ്വതന്ത്രാനുവാദമാണ് ഈ പുസ്‌തകം.Write a review on this book!. Write Your Review about മഹർഷി അരൊബിന്ദോയുടെ നീണ്ട കവിതകൾ Other InformationThis book has been viewed by users 21 times