Book Name in English : Madan Kolliy
മനുഷ്യരും അമാനുഷരും യക്ഷികളും ഇഷ്‌ടദേവതകളുമെല്ലാം വിളിപ്പുറത്തുവന്നെത്തും ചെമ്പുള്ളിമനയിലെ ദേവദത്തന്‍ നരസിംഹന്‍ വിളിച്ചാല്‍. കരിങ്കാളിയെ പ്രീതിപ്പെടുത്താന്‍ സ്വന്തം പിതാവിന്റെ തലയറുത്തെടുത്ത മകനാണ് ദേവദത്തന്‍. കാമത്തിനു ചിറകുമുളച്ചതുപോലെയാണ് ദേവദത്തന്റെ ചെയ്‌തികള്‍. യക്ഷികളുമായിവരെ അവന്‍ രതികര്‍മ്മത്തിനു മുതിരുന്നു. മനയക്ഷി അവനെ ശപിക്കുന്നു. പിന്നീടുള്ള അവന്റെ ജീവിതം അമാവാസി തീണ്ടിയ മനസ്സുമായാണ്. ധനാസക്തിയില്‍ അലറിപ്പായുന്ന സംസാരജീവിതത്തിന്റെ വ്യാകരണം അവന്റെ ജീവിതത്തിന്റെ നിയമംതന്നെയാകുന്നു. ഒരു നീചജന്മത്തിന്റെ കളിയാട്ടം നടത്തുമ്പോഴും അവനുള്ളില്‍ കെടാത്ത നന്മയുടെ ദീപധാരയായി ഒരാളുണ്ട്, നീലാംബരി. നീലാംബരിയില്‍ ഊന്നിയ മനസ്സുതന്നെ ഒടുവില്‍ അവനെ മോക്ഷത്തിലെത്തിക്കുന്നു. ആ കഥയാണ് ഈ നോവല്‍. വായനക്കാരെ ത്രസിപ്പിക്കുന്ന ഒരു ലാവണ്യാനുഭവം
Write a review on this book!. Write Your Review about മാടന്‍ കൊല്ലി Other InformationThis book has been viewed by users 3809 times