Book Name in English : Manasajapalahari
സമ്പ്രദായഭജന്‍ എന്ന കലാരൂപത്തെ ജനകീയമാക്കിയ പ്രശാന്ത് വര്‍മ്മയുടെ ഓര്‍മ്മക്കുറിപ്പുകളും ഭജനുകളുമാണ് ഈ പുസ്തകത്തില്‍. സംസ്‌കൃതബദ്ധമായ പദങ്ങള്‍ കഴിവതും കുറച്ചുകൊണ്ട് ഒരു ജനത സംസാരിക്കുന്ന അതേ ഭാഷയില്‍ ലളിതകോമള പദങ്ങള്‍ ഉപയോഗിച്ചുകൊണ്ട് രചന നടത്തി, ഏതൊരു മനുഷ്യനെയും ഭക്തിയുടെ അപാരതീരങ്ങളിലെത്തിക്കുന്ന സംഗീതം നല്‍കി ഈ സാധാരണ മനുഷ്യന്‍ ഒരു കലാരൂപത്തെ മുഖ്യധാരയിലെത്തിച്ചു. ഒറ്റയ്‌ക്കൊരു വിപ്ലവം സാധ്യമെന്നു തെളിയിച്ച ഇദ്ദേഹത്തിന്റെ അനുഭവക്കുറിപ്പുകളും ഗാനങ്ങളും സംഗീതത്തെ ഗൗരവപൂര്‍വ്വം സമീപിക്കുന്നവര്‍ക്കുപോലും ഒരു പാഠപുസ്തകമാണ്.
സംഗീതവൈഭവത്തിലൂടെ ജനലക്ഷങ്ങളെ ഭക്തിയുടെ പാരമ്യത്തിലെത്തിച്ച ഒരു സാധാരണക്കാരന്റെ ജീവിതവും ഗാനങ്ങളും.Write a review on this book!. Write Your Review about മാനസജപലഹരി Other InformationThis book has been viewed by users 880 times