Book Name in English : Maani Festo
താൻ ജീവിക്കുന്ന കാലഘട്ടത്തിനോടുള്ള കലാപഭേരികളും കലഹധ്വനികളുമാണ് ആതിര തീക്ഷ്‌ണ ഈ മാ നി ഫെസ്റ്റോയിൽ സധൈര്യം അടയാളപ്പെടുത്തിയിരിക്കുന്നത്... വിഷയസ്വീകരണത്തിലും പരിചരണത്തിലും അലസതയല്ല, കണിശതയാണ് പൊതുവിൽ ഈ കവിതകളുടെ മുഖമുദ്ര. തൻ്റെ പേരിനോട് നീതി പുലർത്തും വിധം, തീക്ഷ്‌ണമായ പദാവലികൾ കൊണ്ടും ഇമേജറികൾ കൊണ്ടും, കൈകാര്യം ചെയ്യുന്ന പ്രതലത്തെ തീവ്രതരമാക്കുന്നതിൽ കവി ബദ്ധശ്രദ്ധയാണ്. പ്രണയവും രാഷ്ട്രീയവും അതിജീവനവും അതിൽ തീർത്തും സ്വാഭാവികമായി വിലയിച്ചു കിടക്കുന്നു. സന്ധിചെയ്യലുകളും സമരസപ്പെടലുകളുമാവട്ടെ അത്രയൊന്നുമില്ല താനും.Write a review on this book!. Write Your Review about മാനിഫെസ്‌റ്റോ Other InformationThis book has been viewed by users 44 times