Book Name in English : Mishramatha Vivaham- Preshnangalum Pariharangalum
’ഒരു ക്രിസ്‌ത്യൻ പാസ്റ്റർ എന്ന നിലയിൽ ഞാൻ എപ്പോഴും എൻ്റെ പൗരോഹിത്യവുമായി ബന്ധപ്പെട്ട ആശയങ്ങൾക്കായി അന്വേഷിക്കുന്നു. അനേകം കുടുംബങ്ങളെ ശിഥിലമാക്കുന്ന ഒരു വിഷയത്തെക്കുറിച്ചുള്ള വിവരങ്ങൾ ഒരുമിച്ച് സംഗ്രഹിച്ച് മാന്യമായ രീതിയിൽ ’ഉള്ളത് അതു പോലെ പറയൂ’ എന്ന മട്ടിലാണ് ഗ്രന്ഥകർത്താവ് ഈ പുസ്‌തകം രചിച്ചിട്ടുള്ളത്. വ്യത്യസ്‌ത മതസമ്പ്രദായങ്ങളിൽ നിന്ന് പരസ്‌പരം ബന്ധപ്പെടുന്ന ദമ്പതികൾക്ക് സഹായകരവും ഉൾക്കാഴ്‌ച നൽകുന്നതുമായ ഒരു രത്നമാണ് ഈ പുസ്‌തകം. (പാസ്റ്റർ കോണി വിൻ്റർയൂൾബെർഗ്, സെൻ്റ് ആൻഡ്രൂസ് ലൂഥറൻ ചർച്ച്, സാൻ മാറ്റിയോ, CA.)
’വ്യത്യസ്ത മതവിശ്വാസങ്ങളിൽ വളരുന്ന രണ്ട് വ്യക്തികൾക്ക് അത് (മിശ്രമത വിവാഹം) ദാമ്പത്യ ജീവിതത്തിലെ ആനന്ദത്തിന് തടസ്സം സൃഷ്ടിക്കും. നിരവധി മതാന്തര വിവാഹചടങ്ങുകൾ നടത്തിയിട്ടുള്ള ഒരു കാർമ്മികൻ എന്ന നിലയിൽ, നൂറുകണക്കിന് യഥാർത്ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയുള്ള ഈ പുസ്‌തകം തീർച്ചയായും വായിക്കേണ്ട ഒന്നാണെന്ന് എന്ന് ഞാൻ മനസ്സിലാക്കുന്നു.’ (ദീപക് കോട്‌വാൾ, രചയിതാവ്: വിവാഹ സംസ്ക്കാരം).
“എൻറെ മതമാണ് ഏറ്റവും സത്യമായുള്ളത് എന്ന ഉന്മാദപരമായ മുദ്രാവാക്യത്തിൻ്റെ കാലഘട്ടത്തിൽ, ഈ പുസ്തകം. ’എല്ലാ വിശ്വാസങ്ങളും നല്ലതും തുല്യവുമാണ്’ എന്ന ഉട്ടോപ്യൻ തത്വചിന്തയ്ക്കായി ശ്രമിക്കുന്നു. ഇത് പൊതുവെ ഒരു സമത്വസമൂഹം വിഭാവനം ചെയ്യുന്ന ആളുകൾ നിർബന്ധമായും വായിച്ചിരിക്കേണ്ട പുസ്‌തകമാണ്. പ്രത്യേകിച്ച് മിശ്രമത വിവാഹത്തിൽ പ്രവേശിക്കാൻ ആഗ്രഹിക്കുന്ന ദമ്പതികളുടെ കണ്ണ് തുറപ്പിക്കുന്ന ഒന്നാണിത്. (ഹനാ ഖാൻ, രചയിതാവ്: ദി ഫെയ്ത്ത് സ്ട്രിംഗ്സ്).
’വ്യത്യസ്‌ത മതവിശ്വാസത്തിൽ നിന്നുള്ള ഒരു പ്രേമിയുമായി ഗൗരവമായ ബന്ധത്തിലുള്ള, പ്രത്യേകിച്ച് കോളേജ് പ്രായത്തിലുള്ള ഏതൊരാൾക്കും ഈ പുസ്‌തകം നല്ലൊരു ആശ്രയമാണ്.“ (സോന കൗർ, ഡേവിസിലെ കാലിഫോർണിയ സർവകലാശാലയിലെ സിഖ് ഹിന്ദു വിദ്യാർത്ഥിനി).Write a review on this book!. Write Your Review about മിശ്രമത വിവാഹം- പ്രശ്നങ്ങളും പരിഹാരങ്ങളും Other InformationThis book has been viewed by users 9 times