Book Name in English : Mission Mayank
ഒരു ബഹിരാകാശ യാത്രികൻ തൻ്റെ യാത്രകൾക്ക് തയ്യാറാകുന്നതു മുതലുള്ള സാങ്കേതികമായ വിവരങ്ങൾ ഏച്ചുകെട്ടലുകളുടെ മുഴപ്പുകളില്ലാതെ ഭാഷയുടെയോ, സാഹിത്യത്തിൻ്റെയോ സൈദ്ധാന്തിക പിരിമുറുക്കങ്ങളില്ലാതെ നമുക്കൊപ്പം ചേരും. ഭാവിയെ ഭാവനയുടെ നൂലിൽ സൂക്ഷ്‌മതയോടെ കോർത്തെടുക്കുന്നതിൽ ഈ പുസ്‌തകവും കഥാകാരനും വിജയം കാണുന്നു.
. കിരൺ ജെ പനയമുട്ടം
ഇന്ത്യയുടെ ചാന്ദ്രദൗത്യത്തിനു പിന്നിലെ ഉദ്വേഗജനകമായ സംഭവവികാസങ്ങളിലേക്ക് മിഴി തുറക്കുന്നുണ്ട് മിഷൻ മായങ്ക്. ഒപ്പം ഉദയ് വർമ്മയുടെയും ചിന്മയിയുടെയും പ്രണയവും. സാധാരണക്കാർക്ക് അത്രയധികം പരിചിതമല്ലാത്ത ചാന്ദ്രദൗത്യത്തിൻ്റെ പിന്നാമ്പുറ ഒരുക്കങ്ങൾ ലളിതമായി വിവരിക്കുന്നത് വായനയെ കൂടുതൽ ആകാംക്ഷാഭരിതമാക്കുന്നു.
. റിഹാൻ റാഷിദ്Write a review on this book!. Write Your Review about മിഷൻ മായങ്ക് Other InformationThis book has been viewed by users 28 times