Book Name in English : Musafir
തീവ്രമായ ഭാഷയിലാണ് ഹുസൈൻ കാരാടി എഴുതുന്നത്. അതേ സമയം മിതത്വം പാലിക്കുകയും ചെയ്യുന്നു. അതിനുദാഹരണമാണ് റംലത്ത് എന്ന കഥാപാത്രം. നോവലിസ്റ്റ് ഒന്നു കോറിയിടുക മാത്രമേ ചെയ്യുന്നുള്ളൂ. എന്നിട്ടും ആ കഥാപാത്രം വായനക്കാരുടെ മനസ്സിൽ അനായാസം ഇടംപിടിക്കുന്നു. ബീക്കുട്ടിയും അങ്ങനെത്തന്നെ. അവളുടെ വേർപാട് നമ്മളെ സങ്കടപ്പെടുത്തുന്നു. ആലസൻകായെപ്പോലെ മിഴിവുള്ള ഒട്ടേറെ കഥാപാത്രങ്ങളുണ്ട്, ഈ നോവലിൽ. ലളിതമായ ആഖ്യാനം. ജീവിതഗന്ധികളായ കഥാപാത്രങ്ങൾ. തീക്ഷ്ണമായ ജീവിത മുഹൂർത്തങ്ങൾ. മുസാഫിർ വായനക്കാർ ഇഷ്ടപ്പെടും.
-എം. മുകുന്ദൻ
ലളിതവും സുന്ദരവുമായ ശൈലിയിൽ ഗഹനവും സങ്കീർണവുമായ ജീവിതങ്ങളെ വ്യാഖ്യാനിക്കുന്ന രചന.
ഹുസൈൻ കാരാടിയുടെ ഏറ്റവും പുതിയ നോവൽWrite a review on this book!. Write Your Review about മുസാഫിർ Other InformationThis book has been viewed by users 1024 times