Book Name in English : Mruthyugartham
മനുഷ്യവംശത്തെ മുടിക്കുന്ന മഹാമാരിയെക്കാൾ, സാംക്രമിക രോഗങ്ങളെക്കാൾ വിനാശകരമാണ് യുദ്ധങ്ങൾ. സാഹോദര്യത്തിൻ്റെ ശാന്തസുന്ദരമായ മുഖംമൂടിയണിഞ്ഞ രാഷ്ട്രഭൂമികയിൽ സംഭവിക്കുന്ന സംഘർഷങ്ങൾ പ്രത്യയശാസ്ത്രങ്ങളെ അപഹാസ്യ മാക്കുന്നത് എങ്ങനെയെന്ന് യുക്രെയ്‌ൻ്റെ മേൽ റഷ്യ നടത്തിയ ആക്രമണത്തിൽ നാം കണ്ടതാണ്. ആ പൈശാചികത കൃത്യമായി അടയാളപ്പെടുത്തി സമകാലിക ചരിത്രത്തെ തപോമയമാക്കിയ യുദ്ധാനുഭവങ്ങൾ അതിശക്തമായി കോറിയിടുകയാണ് നസീറ ‘മൃത്യു ഗർത്തം‘ എന്ന നോവലിൽ യുദ്ധം രക്തവർണ്ണമാക്കിയ റഷ്യയുടെ അടങ്ങാത്ത ചോര ക്കൊതി സൂക്ഷ്മവും സത്യാത്മകവുമായി ആഖ്യാനം ചെയ്‌തിരിക്കുന്നു. ലോകസമാ ധാനത്തിനുവേണ്ടി മുറവിളി കൂട്ടുന്നവർതന്നെ സാമ്രാജ്യശക്തികളാകുന്നത് എത്ര ഭാവ സുന്ദരമായാണ് ചിത്രീകരിച്ചിരിക്കുന്നത് ഹാറൂണിനെയും സിദ്ധാർത്ഥിനെയും ഇസബെ ല്ലയെയുംപോലെ എത്ര നിർഭാഗ്യജന്മങ്ങൾ എരിഞ്ഞടങ്ങുന്നു. ഭൂമിയുടെ വിവിധ ഭാഗ ങ്ങളിൽനിന്ന് വിജ്ഞാനദാഹികളായി യുക്രെയ്‌നിലെത്തിയ യുവതയാണ് നിഷ്‌കരുണം വേട്ടയാടപ്പെടുന്നത്. സമാധാനത്തിനുവേണ്ടി മുറവിളി കൂട്ടുന്ന ലോകരാഷ്ട്രങ്ങൾ ഇതൊന്നും അറിയുന്നില്ലേ എന്ന നോവലിസ്റ്റിൻ്റെ ചോദ്യമുനയ്ക്ക് മുന്നിൽ കാലം നാണിച്ചു നിൽക്കുന്നു. ചോദ്യങ്ങൾ ഉയർത്തുന്ന, ഉത്തരം കിട്ടാതെ വലയുന്ന, വർത്ത മാനകാലത്തിൻ്റെ മനസ്സാക്ഷിക്കു മുന്നിൽ നസീറ എന്ന എഴുത്തുകാരിയുടെ ഹൃദയ ത്തുടിപ്പുകൾക്ക് ആദരപൂർവ്വം നാം കാതോർക്കുക.
Write a review on this book!. Write Your Review about മൃത്യുഗർത്തം Other InformationThis book has been viewed by users 111 times