Book Name in English : Yadhartha Vijayathilekkulla Vazhikal
അനുകൂലവും തൃപ്തികരവുമായ പരിണതഫലമാണ് വിജയം എന്ന പദംകൊണ്ട് നാം ഉദ്ദേശിക്കാറുള്ളത് . എന്തു ചെയ്താലും അതിനൊരു ഫലമുണ്ടാകാറുണ്ട് . ഉദ്ദേശിച്ച ഫലമാണ് ലഭിക്കുന്നതെങ്കില്‍ വിജയിച്ചതായി കരുതുന്നു . വിപരീതഫലമാണെങ്കില്‍ പരാജയപ്പെട്ടതായും. ധനമാര്‍ജിക്കുന്നതും ഉന്നതസ്ഥാനമാനങ്ങള്‍ വെട്ടിപ്പിടിക്കുന്നതും പ്രശസ്തിയിലേക്കു നടന്നുകയറുന്നതുമൊക്കെയാണ് വന്‍വിജയമായി സമൂഹം കണക്കാക്കുന്നത്.
പ്രപഞ്ചബുദ്ധിയുടെ ഒരു കണിക നിങ്ങളില്‍ പ്രകാശിക്കുന്നുണ്ട്. മറ്റെല്ലാ ജീവജാലങ്ങളിലും കുടികൊള്ളുന്നതും മറ്റൊന്നല്ല. അതുകൊണ്ട്, അവയെ ഒന്നും ദ്രോഹിക്കാതെ നിങ്ങളുടെ ലക്ഷ്യങ്ങള്‍ക്കു പിന്നാലെ പോയതുകൊണ്ടായില്ല. എല്ലാ ജീവജാലങ്ങളെയും സ്‌നേഹിക്കണം. വേദനയനുഭവിക്കുന്നവര്‍ക്കു സഹായമെത്തിക്കണം. ഈ ജന്മംതന്ന പ്രപഞ്ചശക്തികളോടു നന്ദി രേഖപ്പെടുത്തണം. ഈ കാലഘട്ടത്തില്‍ ജീവിക്കാന്‍ കഴിഞ്ഞത് വലിയൊരു നേട്ടമായി കണക്കാക്കുകയും വേണം.
വിജയത്തിലേക്ക് ഇതാ ഒരു വഴികാട്ടി..Write a review on this book!. Write Your Review about യഥാര്‍ഥ വിജയത്തിലേക്കുള്ള വഴികള്‍ Other InformationThis book has been viewed by users 1757 times