Book Name in English : Yogayude Rasavidya
ദുഃഖമെന്ന പ്രതിഭാസത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ ശ്മിക്കുക. എന്തുകൊണ്ടാണ് നിങ്ങളിത്രയ്ക്കും ദുഃഖിതനായിരിക്കുന്നത്? എന്തുകൊണ്ടാണ് ഇത്രയ്ക്കുമധികം ദുഃഖം? ഇന്നു നിങ്ങള്‍ ദുഖിക്കുന്നവനാണെങ്കില്,നാളെ നിങ്ങള്‍ക്ക് സന്തോഷിക്കുവാനും ആനന്ദിക്കുവാനും കഴിയുമെന്ന് എങ്ങിനെയാണ് നിങ്ങള്‍ക്ക് ചിന്തിക്കുവാന്‍ കഴിയുക? ഇന്നത്തെ നിങ്ങളില്‍ നിന്നാണ് നാളത്തെ നിങ്ങള്‍ വരുവാന്‍ പോകുന്നത്. നിങ്ങളുടെ എല്ലാ ഇന്നലെകളും നിങ്ങളുടെ ഇന്നും തമ്മില്‍ കൂട്ടിയാല്‍ കിട്ടുന്നതാണ് നിങ്ങളുടെ നാളെയായി തീരുവാന്‍ പോകുന്നത്. ഇന്നു നിങ്ങള്‍ ദുഃഖിതനാണെങ്കില്‍ നാളെയും നിങ്ങള്‍ ദുഃഖിതനായിരിക്കും………ദുഃഖത്തിന്റെ കാരണം കണ്ടെത്തണമെങ്കില്‍ നിങ്ങള്‍ അതില്‍നിന്നും ഒഴിഞ്ഞുമാറാതിരിക്കണം. അതിനെ മുഖാമുഖം ആഘോഷപൂര്‍വ്വം നേരിടുകതന്നെ വേണം.
ഓഷോWrite a review on this book!. Write Your Review about യോഗയുടെ രാസവിദ്യ Other InformationThis book has been viewed by users 2654 times