Book Name in English : Raghunanda Thara Vilikkunnu
പ്രാചീന അയര്‍ലണ്ടിലെ രാജധാനിയായിരുന്ന താര എന്ന തീര്‍ത്ഥാടന കേന്ദ്രത്തത്തിലേക്കുള്ള യാത്രയാണ് ഈ പുസ്തകം. ആധുനിക സാഹിത്യത്തില്‍ നിറയുന്ന പുരാവൃത്തബിംബങ്ങളും പ്രാചീന കഥാപരാമര്‍ശങ്ങളുമടങ്ങിയ സഞ്ചാരകൃതി. കോണര്‍, കോര്‍ മാക് മോക് ആര്‍ത്, കോണ്‍, ലേറാ, ബ്രയാന്‍ ബോറൂ തുടങ്ങിയ രാജപ്രമുഖരുടെ ധീരസാഹസികതയും രസതന്ത്രജ്ഞതയും ജനക്ഷേമതത്പരതയും മറ്റും പുരാവൃത്തങ്ങളില്‍ പ്രകീര്‍ത്തിതമായിരിക്കുന്നു.
“താരയുടെ കഥ മുതല്‍ ഇരുപത്തഞ്ചു കഥകളിലും തന്‍റേതായ ഒരു ആഖ്യാനതന്ത്രം ഡോ. എഴുമറ്റൂര്‍ രൂപപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ട് കഥകളെല്ലാം രസനീയവും ആഖ്യാനത്തിന്‍റെ രസതന്ത്രത്താല്‍ ആസ്വാദ്യവും ആയിട്ടുണ്ട്. ആസ്വാദനം സുതാര്യമാക്കുന്നതിനായി കഥ പറയുന്ന ആള്‍ തന്‍റെ സാന്നിദ്ധ്യം ഇടയ്ക്കിടയ്ക്ക് അടയാളപ്പെടുത്തുന്നതു കാരണം വിരസത ഒട്ടുമില്ലാതെ കഥാഗാത്രത്തിലേക്കു പ്രവേശിക്കാന്‍ വായനക്കാരനു കഴിയുന്നു.“
ഡോ. എ.കെ. നമ്പ്യാര്‍Write a review on this book!. Write Your Review about രഘുനന്ദാ താര വിളിക്കുന്നു Other InformationThis book has been viewed by users 702 times