Book Name in English : Randu Thirakalkidayile Jeevitham
ഒരേ സമയം രാഷ്ട്രീയത്തിന്റെ എഴുത്തും എഴുത്തിന്റെ രാഷ്ട്രീയവുമായി മാറുന്ന കഥകൾ. സൈദ്ധാന്തികവും താത്വികവുമായ ചിന്താഭാരത്തിന്റെ അതിപ്രവാഹമാണ് പൊതുവേ ഇത്തരം എഴുത്തുകളെ മുന്നോട്ടു കൊണ്ടുപോവുക. എന്നാൽ ഇത്തരം ആലഭാരങ്ങളില്ലാതെ നൈസർഗ്ഗികമായി എഴുതാൻ കഴിയുന്നുവെന്നതാണ് കെ. അരവിന്ദാക്ഷന്റെ കഥകളുടെ പ്രത്യേകത. ആനന്ദിന്റെ ചിന്താലോകവും ആഖ്യാനലോകവുമായി അടുത്ത ബന്ധം പുലർത്തുന്നുണ്ട് അരവിന്ദാക്ഷന്റെ എഴുത്തുകൾ എന്നു കാണാം. അപ്പോൾപോലും ആനന്ദിൽനിന്നും ഇദ്ദേഹത്തിന്റെ എഴുത്തുകൾ വേർതിരിഞ്ഞുനില്ക്കുന്നത് ആഖ്യാനരീതിയുടെ ഈ പ്രത്യേകതകൊണ്ടുകൂടിയാണ്.Write a review on this book!. Write Your Review about രണ്ടു തിരകള്‍ക്കിടയിലെ ജീവിതം Other InformationThis book has been viewed by users 633 times