Book Name in English : Ramayanasudha
മലയാളി ഭക്തമനസ്സുകളെ ഹഠാദാകർഷിച്ച എഴുത്തച്ഛൻ അദ്ധ്യാത്മരാമായണം കിളിപ്പാട്ടിന് വൃത്തനിബദ്ധമായി
ഇത്തരത്തിലൊരു പുനരാവിഷ്കാരം നടത്തുക എന്നത് ഏറെ ശ്രമകരമായ ഒരു ദൗത്യം തന്നെയാണ്. രാമായണം പോലെ ഒരു മഹത്കൃതി
പുതിയ ശൈലിയിലേക്ക് പകർത്തുമ്പോൾ എത്രമാത്രം ശ്രദ്ധയും ഭക്തിയും പുലർത്തേണ്ടതുണ്ടോ അത് അത്രമേൽ സൂക്ഷ്‌മതയോടെ
അനിരുദ്ധൻ ചെറിയനാട് നിർവ്വഹിച്ചിട്ടുണ്ട് എന്ന് ഇത് വായിക്കുന്നവർക്ക് ബോധ്യം വരും. കാവ്യസൗന്ദര്യത്തിന് കോട്ടം വരുത്താത്തവണ്ണം
രാമായണത്തെ സരളമാക്കുകയും ആധുനിക കാലത്തിനനുയോജ്യമാക്കുമ്പോൾ പോലും പ്രൗഢഗംഭീരമായ ഘടനയിലൂടെ
കിളിപ്പാട്ട് ശൈലിയെ വിടാതെ നിലനിർത്തുകയും ചെയ്യുകയെന്നത് ഒട്ടും അനായാസമായ ഒരു പരിശ്രമമല്ല.
അത്ര ദുഷ്കരമായ ഒരു ഉദ്യമമാണ് ഇവിടെ പുസ്‌തകരൂപം പൂണ്ട് യാഥാർത്ഥ്യമായിരിക്കുന്നത്.Write a review on this book!. Write Your Review about രാമായണസുധ Other InformationThis book has been viewed by users 22 times