Book Name in English : Rafflesia
ആലീസ് ഡോഡ്ജ്സൺ
പരിഭാഷ: എൻ. ശ്രീകുമാർ
വിവാഹിതനും മധ്യവയസ്കനുമായ അന്റോയിൻ എന്ന ഫ്രഞ്ചുകാരൻ ഭാര്യയുടെ വിശ്വാസവഞ്ചനയെക്കുറിച്ച് അറിയുന്നു. എന്നാൽ ഒറ്റപ്പെടുമെന്ന ഭീതിമൂലം പ്രണയബന്ധം അറിഞ്ഞതായി അയാൾ അവളോട് പറയുന്നില്ല. ഒരു കോൺഫറൻസിൽ പങ്കെടുക്കാനായി മരാക്കെഷിലെത്തുന്ന അന്റോയിൻ അസാധാരണത്വവും നിഗൂഢതയും ചുഴലുന്ന അനലിസയെന്ന സ്പാനിഷ് വനിതയുമായി അടുക്കുന്നു. അവളോടൊത്തുള്ള ഉല്ലാസയാത്രകൾ സ്വന്തം ആകുലതകൾ മറക്കാൻ അന്റോയിന് സഹായകമാണ്; അയാൾ അവളുമായി ഗാഢപ്രണയത്തിലാകുന്നു. വിവാഹിതരാകാൻ ഇരുവരും തീരുമാനിക്കുന്നു; ഭാര്യയോടിക്കാര്യം പറയാൻ ഒരുങ്ങുകയാണ് അയാൾ. പാരീസിൽവെച്ച് പരസ്പരം കാണാമെന്ന് അന്റോയിനും അനലിസയും തീരുമാനിച്ചു. എന്നാൽ അതിന് നിമിഷങ്ങൾ മാത്രം ബാക്കി… അവളെ കാത്ത് ഒരു പിസേരിയയിൽ അയാളിരുന്നു. മുഖംമൂടി ധരിച്ച ഒരാൾ കാറിൽ നിന്നിറങ്ങിവന്ന് ചുറ്റുപാടും നിറയൊഴിച്ചു. മേശപ്പുറത്തെ ഗ്ലാസ് പൊട്ടിച്ചിതറുന്നതും ഷർട്ടിൽ ചോര പുരണ്ടതും അയാൾ മനസ്സിലാക്കുന്നു.
പിന്നീട്..?
അകലെനിന്നു കാണുമ്പോൾ സുന്ദരമായ എന്നാൽ ശവത്തിന്റെ മണമുള്ള റഫ്ലീസിയ പുഷ്പം പോലെയുള്ള കഥ.
കാമാസക്തിയും പാപവും ഭീതിയും മനുഷ്യമഹത്ത്വവും ഭീകരവാദവും വിഷയമാകുന്ന ജോർജിയൻ നോവൽ.Write a review on this book!. Write Your Review about റഫ്ലീസിയ Other InformationThis book has been viewed by users 872 times