Book Name in English : Lalbag Express 12607
മലയാളത്തിന് ഇന്നേവരെ പരിചിതമല്ലാത്ത ഒരു നോവലെഴുത്ത് രീതിയാണ് ലാൽബാഗ് എക്‌സ്പ്രസ് 12607.
ഒരുകൂട്ടം എഴുത്തുകാരുടെ ഭാവനകളിൽനിന്ന് ഒരു നോവൽ പിറക്കുകയാണ്. ഒരു ട്രെയിൻ രൂപകമാക്കിക്കൊണ്ട് ജീവിതമെന്ന മഹായാത്രയുടെ ആഖ്യാനം.
ഒരാശയത്തെ പല എഴുത്തുകാർ പല തലങ്ങളിൽനിന്ന് ഭാവനചെയ്തുകൊണ്ട് എഴുതുമ്പോഴും ഘടനാപരമായി ഏകത്വം കൈവരിക്കുകയും ചെയ്യുന്നു. രചനാപരമായ പരീക്ഷണംകൊണ്ട് മാത്രമല്ല ജീവിതാവസ്ഥയുടെ വൈവിധ്യംകൊണ്ടും ആഖ്യാനത്തിന്റെ മനോഹാരിതകൊണ്ടും ശ്രദ്ധേയമാകുന്നു ഈ കൃതി. പുതിയകാലത്തിന്റെ ആകുലതകൾ ആഴത്തിൽ ഏറ്റുവാങ്ങുന്ന ഈ നോവൽ പുതിയൊരു ചുവടുവെയ്പ്പും കൂടിയാണ്.
-പി. സുരേന്ദ്രൻWrite a review on this book!. Write Your Review about ലാല്‍ബാഗ് എക്സ്പ്രസ് 12607 Other InformationThis book has been viewed by users 475 times