Book Name in English : Varghese Vaidyante Atmakatha
കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ സ്ഥാപക നേതാക്കളിലൊരാളും ഇന്ത്യയിലെ രണ്ടാമത്തേതും കേരളത്തിലെ ആദ്യത്തേതു മായ കര്‍ഷകത്തൊഴിലാളി സംഘടനയായ തിരുവിതാംകൂര്‍ കര്‍ഷകത്തൊഴിലാളി യൂണിയന്റെ സ്ഥാപക പ്രസിഡന്റും ഐതിഹാസികമായ പുന്നപ്ര-വയലാര്‍ സമരത്തിലെ പ്രധാന പ്രതികളിലൊരാളും ആയിരുന്ന വര്‍ഗീസ് വൈദ്യന്റെ ജീവിതകഥ. കുട്ടനാടിന്റെ കൃഷിഭൂമിയില്‍ കമ്മ്യൂണിസത്തിന്റെ നൂറുമേനി വിളവിനു വിത്തിട്ട സംഘട്ടനങ്ങളുടെയും പോരാട്ടങ്ങളുടെയും രേഖപ്പെടുത്തലും ലാല്‍സലാം എന്ന ഫിക്ഷന്‍ സിനിമയിലൂടെ അവതരിപ്പിക്കപ്പെട്ട ജീവിതത്തിന്റെ സമ്പൂര്‍ണ്ണ, ചരിത്രപരമായ ആഖ്യാനവും. കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടി യുടെ ചരിത്രരേഖകളില്‍ എന്നെന്നും സുവര്‍ണ്ണ ലിപികളില്‍ രേഖപ്പെടുത്തേണ്ടിയിരുന്ന, എന്നാല്‍ നിരന്തരം തമസ്‌കരിക്കപ്പെട്ടുകിടന്ന ഒരു സഖാവിന്റെ ജീവിതം പുനര്‍വായനയ്ക്കായി അവതരിപ്പിക്കപ്പെടുന്നു. ഒപ്പം, ഇന്ത്യയിലെ ബഹുജനങ്ങളുടെയും തൊഴിലാളി വര്‍ഗ്ഗത്തിന്റെയും രാഷ്ട്രീയ പ്രതി നിധാനമായി അറിയപ്പെടുമ്പോഴും കമ്മ്യൂണിസ്റ്റു പാര്‍ട്ടി രാജ്യത്തിന്റെ വിശാലദേശീയതയില്‍ വ്യാപി ക്കാതെ ചില സംസ്ഥാനങ്ങളിലേക്കൊതുങ്ങിയ തിന്റെ കാരണവും വളര്‍ച്ച നേടാന്‍, ഡാങ്കേയ്‌ക്കൊപ്പം ദീര്‍ഘവീക്ഷണത്തോടെ വൈദ്യന്‍ മുന്നോട്ടുവച്ച, വിശാലമായ ദേശീയ, ജനാധിപത്യ, മതേതര, ഇടതു പക്ഷ ഐക്യം എന്ന മാര്‍ഗ്ഗവും കോണ്‍ഗ്രസ്സുമായുള്ള ബന്ധത്തിന്റെ ദിശയും വിലയിരുത്തുന്ന രാഷ്ട്രീയ വിശകലനംകൂടിയാകുന്നു ഈ ജീവിതരേഖ.Write a review on this book!. Write Your Review about വര്‍ഗ്ഗീസ്സ് വൈദ്യന്റെ ആത്മകഥ Other InformationThis book has been viewed by users 24 times