Book Name in English : vazhi maranna yathra
നളിനിയുടെ ആത്മഹത്യ സ്വപ്നക്കും റോസിലിക്കും വലിയൊരു ആഘാതമായിരുന്നു. അവര്‍ക്ക് ആദ്യം ആ വാര്‍ത്ത വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരുന്നു.
ധിക്കാരവും തന്റേടക്കാരിയുമായ നളിനി ആത്മഹത്യയെ അഭയം പ്രാപിക്കുമെന്നു അവര്‍ സങ്കല്‍പ്പിച്ചതു പോലുമില്ല. അങ്ങനെയൊരു സൂചന അവളില്‍ നിന്നു ലഭിച്ചിരുന്നെങ്കില്‍ അവളെ ആ ഉദ്യമത്തില്‍ നിന്നും പിന്തിരിപ്പിക്കുമായിരുന്നു. പക്ഷെ, അതിനൊന്നും അവസരമുണ്ടായില്ല. എല്ലം ക്ഷിപ്രനേരം കൊണ്ടു സംഭവിച്ചു കഴിഞ്ഞു.
അവര്‍ ഒരു തീരുമാനത്തിലെത്തി. ഇനി പഠിത്തത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണം. ഭാവിയെ പറ്റി ചിന്തിക്കണം.
സ്വപ്ന കൂട്ടുകാരിയൊടു പറഞ്ഞു.
‘എന്ററെ വിവാഹം നിശ്ചയിച്ചു കഴിഞ്ഞു. ധാരാളം തെറ്റുകള്‍ ഞാന്‍ ചെയ്തിട്ടുണ്ട്. പക്ഷെ, ഇനി ആ തെറ്റുകള്‍ ആവര്‍ത്തിക്കയില്ല. ഭര്‍ത്താവിന്റെ മുമ്പില്‍ ഞാന്‍ എന്നും വിശ്വസ്തയായിരിക്കും.‘Write a review on this book!. Write Your Review about വഴിമറന്ന യാത്ര Other InformationThis book has been viewed by users 1392 times