Book Name in English : Valmeekiramayanathile Ayodhanakalavijnaneeyam
ഭാരതീയന്റെ ആദികാവ്യമാണ് വാല്‌മീകിമഹർഷി രചിച്ച രാമായണം. ഭാരതസംസ്കൃതിയുടെ അടിവേരുകളിലൊന്നാണ് ഈ ഇതിഹാസകാവ്യം. യുഗയുഗാന്തരങ്ങളായി നാം ജീവിതത്തിന്റെ മഹാമാതൃകകൾ തിരയുകയും അനുശീലിക്കുകയും ചെയ്യുന്നത് ഈ കാവ്യത്തെ മുൻനിർത്തിയാണ്. കാരണം, സീതാരാമന്മാരുടെ സംഭവബഹുല മായ ജീവിതകഥയിലൂടെ സംസ്‌കൃതിയുടെ എല്ലാ ഘടകങ്ങളുടെയും മാതൃകകൾ രാമായണം മുന്നോട്ടുവയ്ക്കുന്നുണ്ട്. സാധാരണമനുഷ്യരുടെ ദൈനംദിന ജീവിതാ നുഷ്ഠാനങ്ങൾ മുതൽ രാഷ്ട്രജീവിതത്തിൻ്റെയും സാമൂഹി കജീവിതത്തിന്റെയും ഉന്നതമാതൃകകൾവരെ രാമായണം നമുക്കുമുന്നിൽ വരച്ചിടുന്നു. പൗരാണിക ആർഷസംസ് കൃതിയുടെ ജീവിതവിജ്ഞാനകോശമാണ് വാല്മീകി രാമായണം. അതിൽ ഇന്നാടിൻ്റെ ക്ഷത്രിയസംസ്കൃതി യും ആയുധകലാവിജ്ഞാനവും യുദ്ധവിജ്ഞാനതന്ത്രങ്ങളും എങ്ങനെ പ്രതിപാദിക്കപ്പെടുന്നു എന്നതിലേക്ക് ഒരായോധനകലാവിദഗ്‌ധൻ നടത്തുന്ന ഗവേഷണമാണ് ഈ പുസ്‌തകത്തിൽ നാം കാണുന്നത്. ആർഷഭാരതത്തിന്റെ രാഷ്ട്രഭരണവ്യവസ്ഥയുടെ പൗരാണികമാനങ്ങളിലേക്ക് വ്യത്യസ്‌തമായൊരു തീർത്ഥയാത്ര.Write a review on this book!. Write Your Review about വാല്‌മീകിരാമായണത്തിലെ ആയോധനകലാവിജ്ഞാനീയം Other InformationThis book has been viewed by users 19 times