Book Name in English : Vikram Sarabhai Rockettil Oru Jeevitham
ആധുനിക ഭാരതത്തെ ബഹിരാകാശ ഗവേഷണത്തിന്റെ ഔന്നത്യങ്ങളിലേക്ക് കൈപിടിച്ചു കയറ്റിയ ക്രാന്തദർശിയായ പ്രതിഭാധനനാണ് വിക്രംസാരാഭായി. ഒരു നാടിന്റെയും ഒരു കാലത്തിന്റെയും പരിച്ഛേദം കൂടിയാണ് ഈ ജീവിതകഥ. സാരാഭായിയുടെ ശാസ്ത്രസപര്യ, കുടുംബ ബന്ധങ്ങൾ, പ്രണയം, വിവാഹം, രാഷ്ട്രീയം, സ്വപ്്‌നങ്ങൾ, സൗഹൃദങ്ങൾ എന്നിവ ഇവിടെ ഇഴചേരുന്നു. ആധുനിക ശാസ്ത്രസാങ്കേതിക വിദ്യകൾ സാമാന്യജനത്തിന്റെ ഉന്നമനത്തിനായിരിക്കണം എന്ന ജീവിതവ്രതം ഒരു രാഷ്ട്രത്തിന്റെ ഗതിമാറ്റിയ വഴിയും, 130 കോടി ജനങ്ങളെ ചൊവ്വയിലും ചന്ദ്രനിലും എത്തിച്ച ഗവേഷണ പരമ്പരയുടെ ബാല്യകാല കഥകളും ഇതിൽ കാണാം.Write a review on this book!. Write Your Review about വിക്രം സാരാഭായി റോക്കറ്റില്‍ ഒരു ജീവിതം Other InformationThis book has been viewed by users 1291 times