Book Name in English : Vishudha Yudham
കാട്ടു തീപോലെ പ്രതികാരം ആളിപ്പടരുന്ന തലച്ചോറുമായി സഞ്ചരിക്കുന്ന കൊമ്പനാണ് നോവലിലെ കേന്ദ്രകഥാപാത്രം. വാരിക്കുഴിയിലമര്‍ന്ന് ഇരയായി പിടിക്കപ്പെട്ട അമ്മയുടെ ഓര്‍മ്മകള്‍ വീണ്ടെടുക്കാനുള്ള പ്രക്രിയയാണ് അവന് പ്രതികാരം. കാടിന്റെ പച്ചയും മണവുമെല്ലാം അവന് അമ്മയായിരുന്നു. ഒമ്പതു വേട്ടക്കാരോടുള്ള ശത്രുതയിലൂടെ അവന്‍ വളരുന്നു, ജീവിക്കുന്നു. ശത്രുക്കളുടെ ശരീരത്തില്‍ നിന്നും ചീറിത്തെറിക്കുന്ന ചോരയും പറിച്ചെറിയപ്പെട്ട മാംസക്കഷ്ണങ്ങളും അവന്റെ മനസ്സിലെ വിഭ്രാമകമായ സ്വപ്നങ്ങളുടെയും ദുഃഖങ്ങളുളെയും സമനിലയില്‍ നിര്‍ത്തുന്നു. ഒമ്പതാമനോടുള്ള പ്രതികാരത്തിനു മുമ്പ് അവന്റെ ഓര്‍മ്മകള്‍ മദപ്പാടിലൂടെ പറിച്ചെറിയപ്പെടുകയാണ്. മദജലം തളിക്കപ്പെട്ട കാട്ടുപാതയിലൂടെ മൃഗീയതയുടെയും കാരുണ്യത്തിന്റെയും ലോകത്തേക്ക് നമ്മെ നയിക്കുന്നു നോവലിസ്റ്റ്.Write a review on this book!. Write Your Review about വിശുദ്ധ യുദ്ധം Other InformationThis book has been viewed by users 2279 times