Book Name in English : Vishwasuthatha
പഴയ സ്ഥാപനങ്ങളിലും നമ്മുടെ ജീവിതത്തിലുള്ള അവയുടെ പ്രസക്തിയിലുമുള്ള വിശ്വസ്തത ബാഷ്പീകൃതമായിരിക്കുന്ന ഒരു സമയത്താണു നമ്മൾ ജീവിക്കുന്നത്.
മതങ്ങൾ, പ്രത്യയശാസ്ത്രങ്ങൾ, രാഷ്ട്രീയ വ്യവസ്ഥകൾ, ധാർമ്മിക മൂല്യങ്ങൾ, കുടുംബം, വിവാഹങ്ങൾ തുടങ്ങിയ പരമ്പരാഗത സ്ഥാപനങ്ങളൊന്നും നിലവിൽ പ്രവർത്തനക്ഷമമല്ല. ’വിശ്വാസത്തിൻ്റെയും’ ’ഭക്തിയുടെയും’ വ്യാജ ഇതരമാർഗ്ഗങ്ങളെ സമൂഹത്തെ നിയന്ത്രിക്കുന്നതിനുള്ള ഒരു ഉപാധിയായി, ഈ സ്ഥാപനങ്ങൾ മുൻകാലങ്ങളിൽ ഉപയോഗിച്ചുവെന്നാണ് ഓഷോയുടെ നിരീക്ഷണം. ആധികാരികമായ വിശ്വസ്തത ഉള്ളിൽ നിന്നു വരുന്നതാണ്. മത, സാമൂഹിക സ്ഥാപനങ്ങൾ പുറമെ നിന്നു അടിച്ചേൽപ്പിക്കുന്നതാണു വിശ്വാസ സമ്പ്രദായം. ഓരോ വ്യക്തിയുടെയും ഉള്ളിൽ ജനിക്കുന്ന സഹജമായ വിശ്വസ്തത കണ്ടെത്താനും വീണ്ടെടുക്കാനും വായനക്കാരെ ഓഷോ പ്രോത്സാഹിപ്പിക്കുന്നു.Write a review on this book!. Write Your Review about വിശ്വസ്തത Other InformationThis book has been viewed by users 6 times