Book Name in English : Vishnumoorthi – Ithihyapperuma
രാമകൃഷ്ണൻ മോനാച്ചയുടെ വിഷ്ണുമൂർത്തി-ഐതിഹ്യപ്പെരുമ എന്ന പുസ്തകം വിഷ്ണുമൂർത്തിയുടെ ജനകീയാഖ്യാനത്തിന്റെ വഴിയും പൊരുളും നമ്മുടെ മുന്നിൽ ഏതാണ്ട് സമഗ്രമായിത്തന്നെ വരച്ചിടുന്നു. ഗ്രന്ഥകർത്താവിന് നാടോടിവിജ്ഞാനത്തോടുള്ളത് അക്കാദമീയമായ താൽപര്യമല്ല. അതൊരു താൽക്കാലിക ഭ്രമവുമല്ല. മണ്ണിനോടും ചുറ്റുമുള്ള മനുഷ്യരോടുമുള്ള സ്വാഭാവിക ബന്ധംപോലെ വളരെ ജൈവികമായ ഒരുൾച്ചേരലാണത്. ഉത്തരകേരളത്തിന്റെ ജനപദ ജീവിതവും ആചാരവിശ്വാസങ്ങളുമെല്ലാം ഈ കൃതിയുടെ കടാക്ഷപരിധിയിൽപ്പെടും. വിഷ്ണുമൂർത്തിയുടെ തോറ്റം, വാചാലുകൾ, കെട്ടിയാടുന്ന സമുദായത്തിന്റെ ആചാരമര്യാദകൾ, നാട്ടുചൊല്ലുകൾ എന്നിവയുടെ വലിയൊരു ജ്ഞാനശേഖരം രാമകൃഷ്ണൻ വായനക്കാരനു മുന്നിൽ തുറന്നുവെക്കുന്നുണ്ട്. വരും കാലത്തിന് പലവിധ പഠനസാധ്യതകൾ വാഗ്ദാനം ചെയ്യുന്ന ഈ കൃതി വായനക്കാരുടെ മുന്നിൽ അവതരിപ്പിക്കുന്നു.
-മണികണ്ഠദാസ് കെ.വിWrite a review on this book!. Write Your Review about വിഷ്ണുമൂര്‍ത്തി ഐതിഹ്യപ്പെരുമ Other InformationThis book has been viewed by users 556 times