Book Name in English : Veedinte Moolayil Oru Pachakasala
ആരും കാണാത്തതു കാണുകയും ആരും കേള്‍ക്കാത്തതു കേള്‍ ക്കുകയും ചെയ്യുന്നവരാണ് യഥാര്‍ത്ഥ സാഹിത്യ രചയിതാക്കള്‍. ആരവ ങ്ങള്‍ക്കും അട്ടഹാസങ്ങള്‍ക്കും ഇടയില്‍ ഒടുങ്ങിപ്പോകുന്ന തേങ്ങലുകള്‍ തേടിപ്പിടിക്കുന്ന ശ്രവണേന്ദ്രിയവും പൊയ്മുഖങ്ങളിലെ വര്‍ണ്ണഭംഗികള്‍ ക്കിടയില്‍ വറ്റിക്കിടക്കുന്ന നിരാശയുടെ നിഴലുകള്‍ കണ്ടെത്തുന്ന സൂക്ഷ്മ ദൃഷ്ടിയും കഥാകൃത്തിനുണ്ടാവണം. അപ്പോഴേ കഥകള്‍ കനലുകളാവൂ. അംബ അങ്ങനെയൊരു കഥാകാരിയാണ്. വീട്ടിന്റെ മൂലയിലെ അടുക്കള ഫാക്ടറിയില്‍ കരിപിടിച്ചുണങ്ങുന്ന പെണ്‍ ജീവിതങ്ങളുടെ നേര്‍ക്കാഴ്ചയില്‍ തുടങ്ങി, സ്ത്രീസമൂഹത്തിന്റെ വിവിധങ്ങളായ ദുരിതഭാവങ്ങളുടെ തീവ്രമായ ആവിഷ്‌കാരങ്ങളായി മാറുന്നവയാണ് ഇതിലെ കഥകള്‍.Write a review on this book!. Write Your Review about വീടിന്റെ മൂലയിൽ ഒരു പാചക്‌ശാല Other InformationThis book has been viewed by users 4 times