Book Name in English : Velichathinte Sancharam
ജീവിതത്തിന്റെ മഹാപഥങ്ങളിലേക്ക് യാത്ര തിരിച്ചൊരു സഞ്ചാരി ഒരു കനൽക്കാറ്റിൻ്റെ ഓർമ്മകളിലേക്ക് കടന്നു ചെന്ന് സ്വയമാളുമ്പോൾ അഗ്‌നിച്ചിറകുള്ള ശലഭമായി പൊട്ടിവിരിഞ്ഞ് ആകാശത്തേക്കുയരുന്നു. കാത്തിരുന്നാൽ തെളിയാത്ത ഒരു കലക്കവും ജീവിതത്തിനില്ലെന്ന് അപ്പോഴയാൾ തിരിച്ചറിയുന്നു. അനന്തരങ്ങളുടെ കാലം ഇന്ദ്രിയാനുഭവങ്ങളിൽ ലയിക്കുന്ന കാഴ്ച. ആകാശം കളിക്കളമാക്കിയ അപ്പൂപ്പൻതാടിക്കും ഒരു നാൾ മണ്ണിൽ വീഴേണ്ടതുണ്ട്. മണ്ണിൻ്റെ ഗർഭത്തിൽ ചെടിയായി ഉരുവാകാൻ പറക്കലും പതനവും ജീവിതത്തിൻ്റെ അനിവാര്യദശകളാണ്. ജീവിതവ്യഥകൾ മഴയിൽ അലിയുന്ന മൺപുറ്റുകൾ പോലെയെന്നും പുലരിയിൽ കളകൂജനം മുഴക്കി വിണ്ണിലേക്ക് പറന്നുയരുന്ന പക്ഷികൾ വിരുന്നെത്തുമെന്നും കെട്ടുപിണഞ്ഞു പോകുന്ന ജീവിതപ്പാതകളിൽ ഇരുളും വെളിച്ചവും നിറഞ്ഞു നിൽപ്പുണ്ടെന്നും ഈ പുസ്‌തകം ഓർമ്മിപ്പിക്കുന്നു.Write a review on this book!. Write Your Review about വെളിച്ചത്തിന്റെ സഞ്ചാരം Other InformationThis book has been viewed by users 290 times