Book Name in English : Vedantaveethiyile Mahaneeshikal
ഇന്ത്യ എന്നും അദ്ധ്യാത്മവിദ്യയുടെ ആലയമായിരുന്നി ട്ടുണ്ട്. ആത്മാവിനെയും ഈശ്വരനെയും സൃഷ്‌ടിസ്ഥിതി സംഹാരങ്ങളെയും കുറിച്ച് അറിയാനായി മുന്നോട്ടു വന്ന ജിജ്ഞാസുക്കളെ തങ്ങളുടെ ജീവിതവും ഉപദേശവും കൊണ്ടു മുന്നോട്ടു നയിക്കാൻ തയ്യാറായ അനേകം ആചാര്യന്മാർ ഭാരതഭൂമിയെ ജ്ഞാനതൃഷ്ണകൊണ്ടും ജ്ഞാനപ്രകാശംകൊണ്ടും ജ്ഞാനദാനംകൊണ്ടും പരി ശുദ്ധമാക്കി. അങ്ങനെയുള്ള ആചാര്യന്മാർ അനേക മാണ്. അവരിൽ ചിലരെയാണ് ഈ ചെറുപുസ്‌തകത്തിൽ നാം കണ്ടുമുട്ടുന്നത്. ഭൂതലത്തിൽ വേദാന്തത്തിന്റെ വെന്നിക്കൊടി പാറിച്ച ചില മഹാചാര്യന്മാരെ, ഗുരു ശിഷ്യപരമ്പരയുടെ തുടർച്ച നിലനിർത്തിയവരും അതിന്റെ മാഹാത്മ്യം വർദ്ധിപ്പിച്ചവരുമായ ചില മഹാത്മാക്കളെ പരിചയപ്പെടുത്തുകയാണ് ഡോ. എം. വസന്ത ഈ പുസ്‌തകത്തിലൂടെ ചെയ്യുന്നത്.Write a review on this book!. Write Your Review about വേദാന്തവീഥിയിലെ മഹാമനീഷികൾ Other InformationThis book has been viewed by users 18 times