Book Name in English : Veshangal
പുരുഷനേക്കാള്‍ സ്ത്രീയാണ് ജീവിതത്തോടടുത്തു നിലക്കുന്നതെന്ന പ്രപഞ്ചസത്യം സൌകര്യപൂര്‍വ്വം വിസ്മരിക്കപ്പെട്ടിരിക്കൂന്നു. സൃഷ്ടിയില്‍ വളരെ ചെറിയ സംഭാവന നല്‍കി മാറി നില്‍ക്കുന്ന പുരുഷന്‍ അതില്‍ വലിയ പങ്കുവഹിക്കുന്ന സ്ത്രീയെ സ്വന്തം അഹന്തയുടെ ബലത്തില്‍ മറച്ചുപിടിക്കുന്നു. സ്ത്രീയുടെ സഹനവും സ്വപ്നവും പ്രണയവുമെല്ലാം ലൈംഗിക സദാചാരത്തിന്റെ ലേബലില്‍ അവന്‍ തിരസ്ക്കരിക്കുന്നു. സര്‍ഗ്ഗാത്മകമായ എല്ലാ മേഖലകളില്‍ നിന്നും അവളെ നാടുകടത്തുന്നു. സ്ത്രീ സമൂഹത്തിന്റെ ശക്തി സൌന്ദര്യങ്ങള്‍ അനാവരണം ചെയ്യുന്ന രണ്ടു ലഘു നോവലുകളാണ് ഈ പുസ്തകം.Write a review on this book!. Write Your Review about വേഷങ്ങള്‍ Other InformationThis book has been viewed by users 2768 times