Book Name in English : Sabarimalayude Anaswara Sandesam
ശബരിമല തീര്‍ത്ഥാടനത്തിന്റെ ഘട്ടത്തില്‍ ലക്ഷക്കണക്കിനു തീര്‍ത്ഥാടകര്‍ സഹ്യാദ്രിസാനുക്കളിലെ നിബിഡഹരിത വനങ്ങളിലൂടെ ഒരേയൊരു ലക്ഷ്യത്തിലേക്കു നീങ്ങിക്കൊണ്ടിരിക്കുന്നു – ശ്രീ അയ്യപ്പ ദര്‍ശനത്തിന്റെ അനുഭൂതിയിലേക്ക് . മതങ്ങളുടെയും സാമൂഹിക സ്ഥികളുടെയും അതിര്‍ത്തികളെ അതിലംഘിക്കുന്ന അപരിമേയമായ ഒരു സാര്‍വ്വ ലൗകിക സമീപനവും , ശാരീരികവും മാനസീകവും , ആദ്ധ്യാത്മികവുമായ നവചൈതന്യം പകര്‍ന്നു നല്‍കുന്ന നീണ്ട കാലത്തെ ആത്മപരിശീലനവുമാണ് ഈ അതുല്യ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ അവര്‍ക്ക് പ്രചോദനം നല്‍കുന്നത് . സനാതന യാഥാര്‍ത്ഥ്യവുമായി ബന്ധപ്പെടുവാനുള്ള മനുഷ്യന്റെ നിരന്തര യത്നത്തിന്റെ ഒരു ഭാഗമായ ഈ ആദ്ധ്യാത്മ യാത്രയുടെ ആന്തരികവും ബാഹ്യവുമായ അഗാധ അര്‍ത്ഥതലങ്ങളിലേക്കുള്ള ഒരു അന്വേഷണമാണ് ഈ പുസ്തകം .
ശ്രീകാന്ത് & സി വി മനോജ്
Write a review on this book!. Write Your Review about ശബരിമലയുടെ അനശ്വര സന്ദേശം Other InformationThis book has been viewed by users 1712 times