Book Name in English : Shasthravum Rashtreeyavum
ശാസ്ത്രത്തിന്റെ ഇടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ദേശീയവും സാര്‍വ്വദേശീയവുമായ അന്ധവിശ്വാസങ്ങളോട് കലഹിക്കുകയാണ് ഗ്രന്ഥകാരന്‍. സൂക്ഷ്മരാഷ്ട്രീയചിന്തകളും പ്രക്രിയകളും ശാസ്ത്രീയവും ശാസ്ത്രാധിഷ്ഠിതവുമാകണമെന്ന് ഉദാഹരണസഹിതം വിശദീകരിക്കുന്നതില്‍ എഴുത്തുകാരന്‍ വിജയിച്ചിട്ടുണ്ട്. നവഫാസിസത്തെ ചെറുത്തുതോല്‍പ്പിക്കാന്‍ കഴിയുന്ന രാഷ്ട്രീയചിന്ത, ആന്തരികവും ബാഹ്യവുമായി സജ്ജമാക്കുവാന്‍ ലക്ഷ്യമിടുന്നവയാണ് ഈ പുസ്തകത്തിലെ മിക്ക ലേഖനങ്ങളും. ഇതൊരു നവസമീപനമാണ്. ശാസ്ത്രയുക്തിയിലധിഷ്ഠിതമായ ഒരു രാഷ്ട്രീയ ശുദ്ധീകരണലക്ഷ്യം പൊതുവില്‍ കാണുവാന്‍ കഴിയുന്നില്ല എന്നിടത്താണ് ഈ പുസ്തകം വ്യത്യസ്തമാകുന്നത്.
– പ്രൊഫ. സി. രവീന്ദ്രനാഥ്
ശാസ്ത്രവും രാഷ്ട്രീയവും തമ്മിലുള്ള വൈരുദ്ധ്യാത്മകബന്ധത്തെ പഠനവിധേയമാക്കുന്ന ഗ്രന്ഥംWrite a review on this book!. Write Your Review about ശാസ്ത്രവും രാഷ്ട്രീയവും Other InformationThis book has been viewed by users 9 times