Book Name in English : Sreekrishnakarnaamrutham
ശ്രീകൃഷ്‌ണഭഗവാൻ്റെ മായികസാന്നിദ്ധ്യമേകുന്നതും കാതിന് അമൃതാനന്ദമാകുന്നതുമായ മുന്നൂറിലേറെ ശ്ലോകങ്ങൾ, മൂന്ന് സർഗ്ഗങ്ങളിലായി ഉൾക്കൊള്ളുന്ന ’ശ്രീകൃഷ്ണകർണ്ണാമൃതം’ എന്ന മഹദ്ഗ്രന്ഥത്തിൻ്റെ മലയാളഭാഷയിലുള്ള വ്യാഖ്യാനമാണ് ഈ പുസ്‌തകം. ഏതൊരു ശ്രീക്യഷ്‌ണഭക്തനും വായിച്ചനുഭവിക്കാനും ഭക്തിലഹരിയുടെ ദിവ്യനിർവൃതിയിൽ ആറാടുവാനും ഉതകുന്ന ഈ ഗ്രന്ഥം, സംസ്കൃതത്തിലും മലയാളത്തിലുമുള്ള നിരവധി ഉദാത്ത രചനകളുടെ ഉപജ്ഞാതാവും വ്യാഖ്യാതാവും ഭക്തിസാഹിത്യത്തിലെ അഗ്രസ്ഥാനീയനുമായ ശ്രീ. കടത്തനാട്ട് പത്മനാഭവാരിയരാണ് വ്യാഖ്യാനിച്ചിട്ടുള്ളത് എന്നത് ഈ ഗ്രന്ഥത്തിന്റെ മാറ്റ് കൂട്ടുന്നു. സംഗ്രഹരൂപത്തിലുള്ള ലളിതമായ ഭാഷയിലാണ് ഗ്രന്ഥത്തിന്റെ രചന.Write a review on this book!. Write Your Review about ശ്രീകൃഷ്ണകർണ്ണാമൃതം Other InformationThis book has been viewed by users 15 times