Book Name in English : Sreenarayanaguru - M K Sanu
അരനൂറ്റാണ്ടുകാലം മുമ്പാണ് പ്രൊഫ. എം.കെ. സാനു ശ്രീനാരായണഗുരുവിൻ്റെ ഈ ജീവചരിത്രഗ്രന്ഥം പ്രകാ ശിപ്പിച്ചത്. ഗ്രന്ഥത്തെ അഭിനന്ദിക്കാൻ അക്കാലത്ത് തന്നെ പ്രൊഫ. മുണ്ടശ്ശേരി, കുറ്റിപ്പുഴ കൃഷ്ണപിള്ള, എം.സി. ജോസഫ്, കെ.പി.എസ്. മേനോൻ എന്നിവർ പരസ്പ്‌പരം മത്സരിക്കുന്നതു പോലെ മുന്നോട്ടു വന്നു. അതുകൊണ്ട് വളരെയധികം ആദരവും പ്രചാരവും ഈ ഗ്രന്ഥത്തിനു ലഭിക്കുകയും ചെയ്‌തു. “ഭാവി തലമുറക്കു വേണ്ടി അനു ഷ്‌ഠിച്ച സേവനം“ എന്നാണ് വി.ടി. ഭട്ടതിരിപ്പാട് ഗ്രന്ഥകാരനെ പ്രകീർത്തിച്ചത്.
പല പ്രസാധകരിലൂടെ ഈ ഗ്രന്ഥത്തിൻ്റെ ലക്ഷക്കണക്കിനു കോപ്പികൾ ഇതിനകം വിറ്റഴിഞ്ഞു കഴിഞ്ഞു. ഇപ്പോഴും വായ നക്കാർ പുസ്തകശാലകളിൽ ഈ ഗ്രന്ഥം അന്വേഷിച്ചു കൊണ്ടിരിക്കുന്നു. അതിനാൽ ഈ സുവർണ്ണ ജൂബിലി പതിപ്പ് വായനക്കാർക്ക് സമർപ്പിക്കുന്നു...Write a review on this book!. Write Your Review about ശ്രീനാരായണ ഗുരു Other InformationThis book has been viewed by users 16 times