Image of Book ശ്രീമഹാ നാരദപുരാണം
  • Thumbnail image of Book ശ്രീമഹാ നാരദപുരാണം
  • back image of ശ്രീമഹാ നാരദപുരാണം

ശ്രീമഹാ നാരദപുരാണം

ISBN : 9780000159229
Language :Malayalam
Edition : 2014
Page(s) : 560 , Cover : Hardcover
Condition : New
no ratings yet, be the first one to rate this !
Printed Book

Rs 395.00
Rs 375.00

Book Name in English : Sree Maha Naradhapuranam

ശ്രീമഹാ നാരദപുരാണം
നാരദപുരാണം മറ്റെല്ലാ പുരാണങ്ങളിലും ശ്രേഷ്‌ഠമാണ്. വളരെയധികം ഉപാഖ്യാനങ്ങൾ നിറഞ്ഞുനില്ക്കുന്ന ഈ പുരാ ണത്തിൽ ഓരോ പദത്തിലും ഹരിഭക്തി വിളങ്ങുന്നു. നാരദപു രാണം ഉത്തമഫലങ്ങൾ പ്രദാനം ചെയ്യുന്നു. ഇതു ശ്രവിക്കുന്ന വർക്ക് ധർമ്മാർത്ഥ കാമമോക്ഷങ്ങൾ നല്‌കുന്നു. ബ്രാഹ്മണർ ഇതു ശ്രവിക്കുന്ന മാത്രയിൽ വേദനിധികളായിതീരുന്നു. ക്ഷത്രി യർ സകലഭൂമിയുടെമേലും വിജയം പ്രാപിക്കുന്നു. വൈശ്യർ ഇതു ശ്രവിച്ചാൽ അതുല്യസമ്പത്തുകൾ പ്രാപിക്കുന്നു. ശൂദ്രർ സകലകഷ്ടതകളിൽ നിന്നും മുക്തനാകുന്നു. മറ്റു സകല വ്രത ങ്ങളിൽ ഏകാദശീവ്രതവും, സരിതകളിൽ ഭാഗീരഥിഗംഗയും, വനങ്ങളിൽ വ്യന്ദാവനവും, ക്ഷേത്രങ്ങളിൽ കുരുക്ഷേത്രവും, പാവനപുരികളിൽ കാശീപുരിയും, തീർത്ഥങ്ങളിൽ മഥുരയും, സരോവരങ്ങളിൽ പുഷ്‌കരവും എപ്രകാരം സർവ്വശ്രേഷ്‌ഠമായി രിക്കുന്നുവോ അതുപോലെ നാരദപുരാണം മറ്റുസകല പുരാ ണങ്ങളിലും പരമശ്രേഷ്ഠമാകുന്നു. രോഗഗ്രസ്ഥർ ഇതു ശ്രവി ച്ചാൽ രോഗമുക്തിനേടുന്നതാണ്. ഭയമുള്ളവന്റെ ഭയം അകലു ന്നു. വിജയം പ്രാപിക്കാനാഗ്രഹിക്കുന്നവൻ നിശ്ചയമായും തന്റെ ശത്രുവിൻ്റെ മേൽ വിജയം വരിക്കുന്നു. ഗണേശഭക്തനോ, സൂര്യോപാസകനോ, വിഷ്ണുഭക്തനോ, ശക്ത്യുപാസകനോ, ശംഭുവിൽ നിഷ്കാമഭക്തനോ ആയിരുന്നാലും എല്ലാവരും ഈ പുരാണം കേൾക്കുവാനും പഠിക്കുവാനും അവകാശികളാകുന്നു. സ്ത്രീയായാലും പുരുഷനായാലും ഏതെല്ലാം ആഗ്രഹങ്ങളോ ടുകൂടിയാണോ ഈ നാരദപുരാണം ശ്രവിക്കുന്നത് അവരുടെ ആഗ്രഹങ്ങളെല്ലാം പൂർണ്ണമാകുന്നതാണ്. ഏവർക്കും അനുഗ്ര ഹങ്ങളുണ്ടാവട്ടെ!
ഹരിഹരാനന്ദ സരസ്വതി
Write a review on this book!.
Write Your Review about ശ്രീമഹാ നാരദപുരാണം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 41 times