Book Name in English : Sree Sankara Sarasvata Sarvasvam Vol- 10,11,12,13,14
ഉപനിഷത്ത് ഭാഷ്യങ്ങൾ ,ലഘു ഭാഷ്യങ്ങൾ, ഉപദേശരചനകൾ,പ്രകരണ പ്രബന്ധങ്ങൾ
വ്യാഖ്യാനസഹിതം
ഉപനിഷത്ത് ഭാഷ്യങ്ങൾ:
ശ്വേതാശ്വേതരം,മണ്ഡലബ്രഹ്മണം,നൃസിംഹപൂർവതാപിനി
ലഘു ഭാഷ്യങ്ങൾ
വിഷ്ണുസഹസ്രനാമം,ലളിതാത്രിശതി,സനതസുജാതീയം,ഹസ്താമലകീയം, അധ്യാപടലം
ഉപദേശരചനകൾ
ഉപദേശസാഹസി,സർവവേദാന്തസിദ്ധാന്തസാരസംഗ്രഹം,വിവേകചൂഡാമണി
38 പ്രകരണ പ്രബന്ധങ്ങൾ
4800 പേജുകൾ
അഞ്ചു വാല്യങ്ങൾ
വാല്യം 10 - ശ്വേതാശ്വേതരം ,മണ്ഡലബ്രഹ്മണം, നൃസിംഹപൂർവതാപിനി
വാല്യം 11 - വിഷ്ണുസഹസ്രനാമം, ലളിതാത്രിശതി,സനതസുജാതീയം,ഹസ്താമലകീയം, അധ്യാപടലം
വാല്യം 12 - സർവവേദാന്തസിദ്ധാന്തസാരസംഗ്രഹം, വിവേകചൂഡാമണി
വാല്യം 13 - ഉപദേശസാഹസി, 21 വേദാന്തപ്രകരണങ്ങൾ
വാല്യം 14 - 17 വേദാന്തപ്രകരണങ്ങൾ
Volume 10 - Upanishad SankaraBhashyam
Volume 11 - LaguBhashyangal
Volume 12 - UpdesaRachanakal
Volume 13 - UpadesaSahasri, VedantaPrakaranangal
Volume 14 - VedantaPrakaranangal
ആര്‍ഷവിദ്യാപ്രതിഷ്ഠാനത്തിന്റെ ശ്രമഫലമായി ആചര്യശ്രേഷ്ഠരുടെ സഹായത്തോടെ ശ്രീശങ്കര ഭഗവത് പാദകൃതികള്‍ സമ്പൂര്‍ണ്ണമായും കണ്ടെടുത്ത് ലോകഭാഷകളിലായി മലയാളത്തില്‍ വ്യാഖ്യാനത്തോടെ പ്രസിദ്ധപ്പെടുത്തുന്നു.
ഭാരതത്തിന്റെ അടിസ്ഥാനം ആദ്ധ്യാത്മികതയിലാണ്. ലോകത്തിനു മുഴുവന്‍ വെളിച്ചം വീശിക്കൊണ്ട് നമ്മുടെ അതിപുരാതനമായ അദ്വൈതവേദാന്തദര്‍ശനം നിത്യനൂതനമായി നിലകൊള്ളുന്നു. നാം നിത്യവും സ്മരിക്കുന്ന ആദിനാരായണനില്‍ തുടങ്ങുന്ന ഗുരുപരമ്പരയില്‍ കലിയുഗത്തിലെ യുഗാചാര്യപദവിയില്‍ വിരാജിക്കുന്ന മഹാമനീഷിയായ ശ്രീശങ്കരഭഗവത്പാദരാണ് ഇതിന്‍റെ പുനഃസ്ഥാപകന്‍. എന്നാല്‍ അദ്ദേഹത്തിന്‍റെ കൃതികള്‍ സമ്പൂര്‍ണമായി വ്യാഖ്യാനത്തോടെ ഒരുഭാഷയിലും നാളിതുവരെ പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ല എന്നത് ദുഃഖസത്യമായി നിലകൊള്ളുന്നു.
പല മഹാത്മാക്കളും പലപ്പോഴായി ശ്രീശങ്കരകൃതികളുടെ സമാഹാരത്തിനു ശ്രമിച്ചിട്ടുണ്ടെങ്കിലും പരിപൂര്‍ണ വിജയത്തിലെത്തുകയുണ്ടായില്ല. സാധാരണ ജനങ്ങളുടെയിടയില്‍ അധികം പ്രചാരമില്ലാത്തഗ്രന്ഥങ്ങളായതിനാലും പ്രസാധനത്തിന് വളരെ വലിയ സാമ്പത്തിക ബാധ്യതയുണ്ടാകുമെന്നതിനാലും പ്രമുഖ പ്രസാധകരാരും ഇത്തരം ശ്രമങ്ങള്‍ക്ക് വേണ്ട പ്രോത്സാഹനം നല്കുകയുമുണ്ടായില്ല.
ഈയവസരത്തിലാണ് ഒരു നിയോഗം പോലെ വിശ്വവിശ്രുതനായ ജഗദ്ഗുരു ശ്രീശങ്കരഭഗവത്പാദപദ്മങ്ങളിലൊരു പുഷ്പാര്‍ച്ചനയായി ഞങ്ങളീ ദൗത്യം ഏറ്റെടുത്തത്. ശ്രീശങ്കരഭഗവത്പാദരുടെ സമ്പൂര്‍ണ്ണകൃതികള്‍ മലയാളത്തില്‍ വ്യാഖ്യാനത്തോടെ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തില്‍ കഴിഞ്ഞ ആറുവര്‍ഷത്തിലധികമായി പ്രവര്‍ത്തിച്ചുവരുന്നു. ഇതിനുവേണ്ട മാര്‍ഗനിര്‍ദ്ദേശം നല്കുന്നത് ഹിമാലയത്തിലെ ഉത്തരകാശി ആദിശങ്കര ബ്രഹ്മവിദ്യാപീഠത്തിന്‍റെ ആചാര്യന്‍ സ്വാമി ഹരിബ്രഹ്മേന്ദ്രാനന്ദയും മറ്റ് ആചാര്യശ്രേഷ്ഠരുമാണ്. Write a review on this book!. Write Your Review about ശ്രീശങ്കര സാരസ്വത സര്‍വസ്വം വ്യാഖ്യാന സഹിതം - വാല്യം - 10,11,12,13,14 Other InformationThis book has been viewed by users 2086 times