Book Name in English : Sankrama Sooryante Nizhal
പെട്ടെന്നാണ് ആരോ കൈയ്യില്‍ തട്ടിവിളിക്കുന്നതായി എനിക്ക്തോന്നിയത്,നോക്കിയപ്പോള്‍ അഞ്ചാറ്വയസ്സുവരുന്ന ഒരാണ്‍കുട്ടി അവന്‍ തള്ള വിരലുകള്‍ രണ്ടും പിണച്ചുവച്ച് കൈകള്‍ രണ്ടും ചിറകടീക്കുന്നതുപോലെ കാണിക്കുകയാണ് ഒരു നിമിഷം ഒന്നും മനസ്സിലാകാതെ ഞാന്‍ നിന്നു അപ്പോളാണ് കൂടെയുള്ള ഒരാള്‍ അവന്റെ അഛനയിരിക്കണം എന്നോടു പറഞ്ഞത് മീരാ മാരിപോസോ നക്വോ ബാര്‍ബോലീത്ത നോക്കു പൂമ്പാറ്റകള്‍ പൂമ്പാറ്റകള്‍ സ്പാനിഷില്‍ മാരിപ്പോത്തയും പോര്‍ട്ടുഗീസ്സില്‍ ബാര്‍ബോലീത്തയുമാണ്. വെള്ളചാട്ടം മാത്രം ശ്രദ്ധിച്ചുനടന്ന ഞാന്‍ മറ്റുവശത്തേക്ക് നോക്കിയിരുന്നില്ല പൂമ്പാറ്റകളുടെ വര്‍ണ്ണ പ്രപഞ്ചമാണ് വടക്കുവശത്തെ പച്ചിലക്കാട്ടില്‍ എന്റെ തൊട്ടടുത്തുനിന്ന ആ കുട്ടിയെ ഞാന്‍ ശ്രദ്ധിച്ചത് അപ്പോളാണ് ജന്മനാ ബധിരനായിരുന്ന ആ കുട്ട്ിആംഗ്യ ഭാഷയിലാണ് ആശയവിനിമയം നടത്തുന്നത് എന്തൊരു വിധി വൈരുദ്ധ്യം അലറിവിളിച്ച് കലിതുള്ളി മലയിറങ്ങുന്ന ഇഗ്വാസു വീണുടയുന്നശബ്ദമഹാ വൈഖരിയില്‍ നിശ്ബ്ദ ലോകത്ത് കണ്ണാല്‍ അവന്‍ ഒപ്പിയെടുത്ത വര്‍ണ്ണപ്രപഞ്ചം പെട്ടെന്ന് എനിക്കും ആശബ്ദപ്രളയത്തില്‍ ബധിരം വന്നപോലെ അവന്റെ നിശബ്ദലോകത്തില്‍ ഞാനും അകപ്പെട്ട്പോലെ അറിയാത്െഒരു നനുത്ത നൊമ്പരം കണ്ണീരായി എന്റെ കണ്‍തടത്തില്‍ല്‍നിറഞ്ഞു.
Write a review on this book!. Write Your Review about സംക്രമ സൂര്യന്റ നിഴല്‍ Other InformationThis book has been viewed by users 1037 times