Book Name in English : Sanaathana Dharmiyaaya Maranam
ധ്യാനാത്മകവും പാരിസ്ഥിതികവുമായ ഉൾക്കാഴ്ചകൾ നിതാന്തജാഗ്രതയോടെ പകർന്നുതരുന്ന പുസ്തകം. ആഷാമേനോന്റെ ആത്മീയാംശം പരാഗരേണുക്കൾപോലെ ഈ ഉപന്യാസങ്ങളെ തിളക്കമുറ്റതാക്കുന്നു. അന്നം, പ്രാണൻ എന്നിങ്ങനെ രണ്ടു ഭാഗങ്ങളിലായി, സ്വെറ്റ്‌ലാന അലക്‌സിവിച്ചിന്റെ പ്രസിദ്ധകൃതിയായ ’ഷെർണോബിൽ പ്ലയേഴ്‌സി’ന്റെ വിസ്തൃതമായ പഠനം ഉൾപ്പെടെ പന്ത്രണ്ട് ലേഖനങ്ങൾ. കൃതിയുടെ ഉള്ളിലേക്ക് ആസ്വാദകൻ നടത്തുന്ന തീർത്ഥാടനങ്ങളായിരുന്നു ആഷാമേനോന്റെ വിമർശനങ്ങൾ. സൗന്ദര്യപക്ഷത്ത് ഉറച്ചുനിന്നുള്ള ആ തീർത്ഥാടനങ്ങൾ വായനക്കാരെ ആകർഷിക്കുന്നു. അതിൽ അവതരിപ്പിച്ച വിചാരലോകത്തിന്റെ മാന്ത്രികമായ വശ്യതകൊണ്ടായിരുന്നു അത്. അനുബന്ധം/ അഭിമുഖം : കെ എം വേണുഗോപാൽWrite a review on this book!. Write Your Review about സനാതന ധര്‍മ്മിയായ മരണം Other InformationThis book has been viewed by users 652 times