Book Name in English : Saphalamee Chardhaam Yathra
ലോകത്തിൽ ഒരു സംസ്‌കാരത്തിനും അവകാശപ്പെടാൻ കഴിയാത്ത, മറ്റൊരു സംസ്‌കാരത്തിനും പകർത്തിയെഴുതാനാവാത്ത, സ്വന്തമായി അസ്തിത്വം പേറുന്ന ഒരു സംസ്‌കൃതിയാണ് ഭാരതത്തിന്റേത്. ’സഫലമീ ചാർധാം യാത്ര’ എന്ന യാത്രാവിവരണഗ്രന്ഥത്തിൽ പത്‌നീ സമേതനായി പതിനൊന്നു ദിവസം ചാർധാം യാത്ര നടത്തിയതിന്റെ അനുഭവമൊഴികളാണ് മനോജ്ഞമായി സഹൃദയഹൃദയാഹ്ലാദമാംവണ്ണം ലേഖകൻ പകർന്നുതരുന്നത്. ഓരോ സ്ഥലത്തെയും പ്രത്യേകിച്ച് യമുനോത്രി, ഗംഗോത്രി, ഉത്തരകാശി, ബദരീനാഥ് ഇവയെക്കുറിച്ചെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നു, ഈ ഗ്രന്ഥം. ഇതരയാത്രാവിവരണങ്ങളിൽനിന്ന് ഈയൊരു രചനയെ വ്യത്യസ്തമാക്കുന്നത് തീർത്ഥയാത്ര നടത്തിയ സ്ഥലങ്ങളെ ഐതിഹ്യങ്ങളുമായി കോർത്തിണക്കി പാരായണക്ഷമത വർധിപ്പിക്കുന്ന ഗ്രന്ഥകാരന്റെ രചനാവിരുതാണ്. അതുകൊണ്ടുതന്നെ ഒരു നോവൽ വായിക്കുന്ന കൗതുകത്തോടെ ഒറ്റയിരുപ്പിൽ ഈ യാത്രാവിവരണം വായിക്കുവാനും അത് മുഴുവനും വായിച്ചുകഴിയുമ്പോൾ മനസ്സുകൊണ്ടൊരു ചാർധാം തീർത്ഥയാത്ര നടത്തിയ സംതൃപ്തി വായനക്കാരന് ലഭിക്കുകയും ചെയ്യുന്നു.Write a review on this book!. Write Your Review about സഫലമീ ചാർധാം യാത്ര Other InformationThis book has been viewed by users 669 times