Book Name in English : Samayamapini
ക്വാണ്ടം ബലതന്ത്രത്തില്‍ പോസിറ്റീവും നെഗറ്റീവും സമന്വയിക്കുന്നതുപോലെ ജീവിതവും മരണവും ചേര്‍ന്ന,
അല്ലെങ്കില്‍ രണ്ടുമല്ലാതായിത്തീരുന്ന അവസ്ഥയുടെ ദുരൂഹമായ പശ്ചാത്തലത്തില്‍ മനുഷ്യന്റെ
ഒടുങ്ങാത്ത പകയും ദാമ്പത്യമെന്ന സങ്കീര്‍ണ്ണതയും വിഷയമാകുന്ന മരണവക്ത്രത്തിലെ പൂച്ച,
അസ്ഥിരതയ്ക്കുമേല്‍ പടുത്തുയര്‍ത്തപ്പെട്ട ഓര്‍മ്മയുടെ ഭൂഖണ്ഡങ്ങളെ സമയസങ്കല്‍പ്പമെന്ന അളവുകോല്‍കൊണ്ട് തിട്ടപ്പെടുത്താനുള്ള മനുഷ്യന്റെ എക്കാലത്തെയും ശ്രമങ്ങളെ പുത്തനായി വ്യാഖ്യാനിക്കുന്ന സമയമാപിനി, ഭൂതം, വര്‍ത്തമാനം, ഭാവി എന്നീ കാലഭേദങ്ങളോ സത്യം, മിത്ഥ്യ എന്ന വേര്‍തിരിവോ ഇല്ലാതെ ജീവിതത്തില്‍നിന്നും മരണത്തിലേക്കുള്ള അനന്തമായ ഇടനാഴി താണ്ടുന്നവന്റെ മതിഭ്രമരേഖയാകുന്ന സ്വപ്‌നശ്രേണികളുടെ രാത്രി, ലോകാവസാനം, സ്റ്റീഫന്‍ ഹോക്കിങ്ങിന്റെ പന്തയം, മാന്ത്രികപ്പെട്ടി,
ജ്വാലാലൈബ്രറിയിലെ തീപ്പിടുത്തം, ഒരു പന്തയത്തിന്റെ അന്ത്യം, ജീവിതത്തിനും മരണത്തിനും ഇടയില്‍ ചില കട്ടുകള്‍
തുടങ്ങി ഒന്‍പതു രചനകള്‍. പ്രവീണ്‍ ചന്ദ്രന്റെ ആദ്യ കഥാസമാഹാരംWrite a review on this book!. Write Your Review about സമയമാപിനി Other InformationThis book has been viewed by users 287 times