Book Name in English : Cinemayile Adarunna Sandhyakal
ഒരു ജീവിതകാലമത്രയും ഈ കലയ്ക്കുവേണ്ടി അദ്ധ്വാനിക്കുകയും പട്ടിണികിടക്കു കയും ചെയ്തവരുടെ ഇപ്പോഴത്തെ ജീവിതം എന്താണ്? അവരുടെ ജീവിതാവസാനം എങ്ങനെ ആയിരുന്നു? പുതിയതലമുറ അവരെ അറിയേണ്ടകാലം കൂടിയാണ് ഇത്. സിനിമ എന്ന സ്വപ്നഭൂമികയില്‍ ഇന്നു കാണു ന്നതും അനുഭവിക്കുന്നതുമായ നക്ഷത്രജീവിതം പലര്‍ക്കും നല്‍കിയത്, പഴയതലമുറയുടെ ത്യാഗോജ്ജ്വലമായ ജീവിതം തന്നെയാണ്. പ്രതിഭാവിലാസത്തില്‍ ശോഭിച്ചുനിന്ന അവരില്‍ പലരും വിടപറയുന്നതോടെ, അവര്‍ വിസ്മൃതിയിലേക്ക് മറഞ്ഞുപോകുന്ന കാഴ്ചയാണ് ഇന്നുള്ളത്. ഗതകാലത്തെ ഇതിഹാസജീവിതങ്ങള്‍ ഓര്‍ത്തെടുക്കാനും അവരുടെ സംഭാവനകളെ പുതിയ തലമുറയ്ക്ക് പരിചയപ്പെടുത്താനുമാണ് ഏതാനും പേരുടെ ജീവിതവഴിയിലൂടെയുള്ള ഈ സഞ്ചാരം. തീര്‍ച്ചയായും പുതിയൊരു വായനാനുഭവമായിരിക്കും ഈ പുസ്തകം.
Write a review on this book!. Write Your Review about സിനിമയിലെ അടരുന്ന സന്ധ്യകൾ Other InformationThis book has been viewed by users 37 times