Book Name in English : Sooryanasthamikkatha Manushyan
സൂര്യനസ്തമിക്കാത്ത മനുഷ്യന്‍’ അധികാരഘടനകളോടേറ്റുമുട്ടി ചരിത്രത്തിലേക്ക് തെറിച്ചുവീണ മനുഷ്യരെയാണ് പ്രതിനിധാനം ചെയ്യുന്നത്. മലയാളനോവലിന് അത്രയൊന്നും പരിചിതമല്ലാത്ത വെറ്ററിനറി കോളേജ് കാമ്പസാണ് നോവലിന്റെ പശ്ചാത്തലം. അധികാരശ്രേണിയുടെ ബലാബലങ്ങളില്‍ കാലിടറി, ചരിത്രത്തില്‍നിന്നുതന്നെ അപ്രത്യക്ഷരാകാന്‍ വിധിക്കപ്പെട്ട മനുഷ്യരെയും, അസാധാരണമായ ആത്മബലത്താല്‍ എല്ലാതരം അധികാരബലതന്ത്രങ്ങളെയും വെല്ലുവിളിച്ച് ചരിത്രത്തില്‍ കാലുറപ്പിച്ചു നിന്ന മനുഷ്യരെയും അത്രമേല്‍ സ്വാഭാവികമായി
വായനക്കാര്‍ക്കു മുന്നില്‍ വെളിച്ചപ്പെടുത്താന്‍ ഈ നോവലിനു കഴിയുന്നു.
-ഡോ. പി.പി. പ്രകാശന്‍
മനുഷ്യജീവിതത്തിലെ പലായനങ്ങളെയും ആന്തരികവ്യഥകളെയും വൈകാരികവും വ്യതിരിക്തവുമായി അവതരിപ്പിക്കുന്ന പുതിയ നോവല്‍Write a review on this book!. Write Your Review about സൂര്യനസ്തമിക്കാത്ത മനുഷ്യൻ Other InformationThis book has been viewed by users 65 times