Image of Book സൂഷ്‌മം
  • Thumbnail image of Book സൂഷ്‌മം
  • back image of സൂഷ്‌മം

സൂഷ്‌മം

ISBN : 9789355492999
Language :Malayalam
Edition : 2022
Page(s) : 144
Condition : New
3 out of 5 rating, based on 2 review(s)
Printed Book

Rs 240.00
Rs 228.00

Book Name in English : Sookshmam

മനുഷ്യന്‍ എന്ന ജീവിയോട് ആത്യന്തികമായി സഹാനുഭൂതി പുലര്‍ത്തുന്ന കഥകളാണ് ഇവ. ആത്മീയതയ്ക്കും ഭൗതികതയ്ക്കുമിടയില്‍ സഞ്ചാരയോഗ്യമായ ഒരു പാലം നിര്‍മ്മിക്കുക എന്ന ശ്രമകരമായ പ്രവൃത്തിയില്‍ ഏര്‍പ്പെട്ടിരിക്കുന്ന ഒരു മനസ്സ് ഈ കഥകളുടെ പിന്നിലുണ്ടെന്നു വായനക്കാര്‍ക്ക്
ബോദ്ധ്യപ്പെടാതിരിക്കില്ല.
– വൈശാഖന്‍
ബീനാ ഗോവിന്ദിന്റെ കഥകളില്‍ പ്രശാന്തമായ സാത്ത്വികതയോ വിശുദ്ധമായ തീര്‍ത്ഥസ്ഥലങ്ങളോ ജനിക്കുന്നു. കഥാഖ്യാനത്തെ ആദ്ധ്യാത്മികതയുമായി ബന്ധപ്പെടുത്തുന്ന ആശ്ചര്യകരമായ ഈ ഭാവസങ്കലനം ഈ സമാഹാരത്തിലെ ഒട്ടുമിക്ക കഥകളിലുമുണ്ട്.
-ആലങ്കോട് ലീലാകൃഷ്ണന്‍

ഹൃദയദ്രവീകരണക്ഷമവും ധ്യാനാത്മകവുമായ ഭാഷയില്‍ ആഖ്യാനം ചെയ്തിട്ടുള്ള കഥകള്‍. മാനവികത അസ്തമിച്ചുകൊണ്ടിരിക്കുന്ന ലോകത്തില്‍ സ്‌നേഹവും കാരുണ്യവും മാത്രമേ മനുഷ്യന് ആശ്രയമായുള്ളൂ എന്ന് ഇവ നമുക്ക് കാണിച്ചുതരുന്നു.

പ്രണയത്തിന്റെയും കാല്‍പ്പനിക ധ്യാനത്തിന്റെയും അനുഭൂതികള്‍ പകര്‍ന്നുതരുന്ന കഥകള്‍
Write a review on this book!.
Write Your Review about സൂഷ്‌മം
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 430 times