Book Name in English : Seven Years
വീണ്ടും..
ഒരേ ആകാശം.. ഒരേ വായു.
കശുമാവിൻ തുമ്പുകളെ തഴുകിയെത്തിയിരുന്ന തണുത്ത കാറ്റിലും,
നേർത്ത ചാറ്റൽമഴയിലും,
കണ്ണീരിന്റെ ഉറവകൾ അലിഞ്ഞില്ലാതായി.
അവർക്കു മുന്നിൽ പുതിയൊരു ലോകം പിറന്നു.
സാന്ത്വനത്തിന്റെ, കനിവിന്റെ, ആത്മാർത്ഥതയുടെ
നൂലിഴകളാൽ അവർ തന്നെ നിർമിച്ച ഒരു ലോകം.
ഗുരുത്വം ആവോളം ആവാഹിച്ച ശിഷ്യരിൽ ചിലർ ഗുരുനാഥൻമാരായി.
അതിൽ ഒരാൾ കഥ പറഞ്ഞു തുടങ്ങി.
നവോദയ എന്ന ഖസാക്കിലേക്ക് അദ്ധ്യാപന ദൗത്യയുമായെത്തുന്ന അനേകം രവി മാഷുമാരും, ഒരു നല്ല നാളെയെ സ്വപ്‌നം കണ്ട് ഇന്നിനെ ബലികൊടുക്കുന്ന കുറെ പിഞ്ച് ഹൃദയങ്ങളും സൃഷ്ടിക്കുന്ന ഒരു മായിക ലോകമാണ് ഓരോ നവോദയ വിദ്യാലയവും. മതിലുകൾക്കും, അതിരുകൾക്കും അതീതമായ ലോകം. സംഗീതവും, കലയും, കഠിനാധ്വാനവും, വിശപ്പിന്റെ അതിരുചിയും, പിണക്കവും, പ്രണയവും, ഒറ്റപ്പെടലും, വിടവാങ്ങലും.. അരികത്തെ മിന്നാമിനുങ്ങുകളും, അകലത്തെ നക്ഷത്രങ്ങളും.. എല്ലാം ചേർന്ന, ദിവാസ്വപ്‌നങ്ങളുടെ ലോകം. കണ്ണൂരിലെ ചെണ്ടയാട് എന്ന ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്ന ഭഗവത്പാദപുരി എന്ന കുന്നിൻപുറത്തെ നവോദയ വിദ്യാലയത്തിന്റെ ഓർമ്മകളിലേക്ക് ഒരു മടക്കയാത്ര.Write a review on this book!. Write Your Review about സെവന്‍ ഇയേര്‍സ് Other InformationThis book has been viewed by users 1015 times