Book Name in English : Sevasadanam
ഹിന്ദിയിലെ ആദ്യത്തെ വലിയ സാമൂഹിക നോവലാണ് ‘ സേവാസദനം ‘ എന്നു പറയാം . അതുവരെ അത്ഭുത സംഭവങ്ങളും സാഹസകൃത്യങ്ങളുമായി ഹിന്ദി നോവലുകളെ അടക്കിവാണിരുന്നത് . ‘ സേവാസദന ‘ ത്തില് ഗ്രന്ഥകാരന് ജീവിതത്തിന്റെ തിക്തയാഥാര്‍ത്ഥ്യങ്ങളെ ധീരതയോടെ നേരിടുന്നു .
എന്തിനെയെങ്കിലും നിസ്സാരമായി കാണിക്കാനോ കുറ്റപ്പെടുത്താനോ ഗ്രന്ഥകാരന്‍ ഉദ്യമിക്കുന്നില്ല . അതേസമയം, തന്റെ ജീവിതം പുതുക്കിപ്പണിയാന്‍ മനുഷ്യന്‍ കരുത്തുള്ളവനാണെന്നും അവന്‍ ശാശ്വതമായ ദുര്‍ഗതിയില്ലെന്നും ഉള്ള തന്റെ വിശ്വാസവും ഗ്രന്ഥകര്‍ത്താവ് രേഖപ്പെടുത്തുന്നുണ്ട് . ജീവനുള്ളവരും പക്വത നേടിയവരുമാണ് ഈ നോവലിലെ കഥാപാത്രങ്ങള്‍ . ശക്തിയും ഓജസ്സും നിറഞ്ഞ കഥാപാത്രങ്ങള്‍ കഥയ്ക്കു നിറപ്പകിട്ടും ചലനാത്മകതയും നാടകീയതയും പ്രദാനം ചെയ്യുന്നു .
Write a review on this book!. Write Your Review about സേവാസദനം Other InformationThis book has been viewed by users 1533 times