Book Name in English : Sodarathwena
പൊതുബുദ്ധിജീവിയും പ്രഭാഷകനുമായ സുനില്‍ പി. ഇളയിടത്തിന്റെ ചില സമീപകാല പ്രസംഗങ്ങളുടെ അതീവ പ്രസക്തമായ സമാഹാരമാണ് ഇത്. ഇന്ത്യയില്‍ നടന്നതും നടക്കുന്നതുമായ പ ല ഫാസിസ്റ്റ് വിരുദ്ധ സമരങ്ങളെയും പശ്ചാത്തലമാക്കിക്കൊണ്ട് ജ്ഞാനം, അധികാരം, ദേശീയത, പൗരത്വം, നവോത്ഥാനം തുടങ്ങിയ സങ്കല്പ്പനങ്ങളെ പുനര്‍വിചിന്തനത്തിനു വിധേയമാക്കുകയാണ് സുനില്‍ ചെയ്യുന്നത്. ഇന്ത്യയില്‍ ഇന്ന് ശക്തി പ്രാപിക്കുന്ന വര്‍ഗ്ഗീയതയുടെയും വിദ്വേഷത്തിന്റെയും രാഷ്ട്രീയത്തിനെതിരെ, ബുദ്ധന്‍ ഉപദേശിച്ച ‘മൈത്രി’ – ഗുരുവിന്റെ ഭാഷയില്‍ ‘സോദരത്വം’, അഥവാ നെഗ്രി പറയുന്ന സാമൂഹികാര്‍ത്ഥത്തിലുള്ള ‘സ്‌നേഹം’ – ഉയര്‍ത്തിപ്പിടിക്കുകയാണ് ഈ ലേഖനങ്ങള്‍ പൊതുവേ ചെയ്യുന്നത്. അങ്ങിനെ ഒരേ സമയം രാഷ്ട്രീയമായ വിശകലനങ്ങളും നൈതികമായ അന്വേഷണങ്ങളും ആയിരിക്കുന്നു ഈ ലേഖനങ്ങള്‍.
-സച്ചിദാനന്ദന്‍Write a review on this book!. Write Your Review about സോദരത്വേന Other InformationThis book has been viewed by users 931 times