Book Name in English : Socialist Indiayude Thirumurivukal
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെയും സ്വതന്ത്ര ഇന്ത്യയുടെയും ചരിത്രത്തിലേക്ക് ഒരു നേര്‍ക്കാഴ്ച
ഈ പുസ്തകം ഒരേസമയം സ്വാതന്ത്ര്യസമരത്തിന്റെയും സ്വതന്ത്ര ഭാരതത്തിന്റെയും ഇന്ത്യൻ രാഷ്ട്രീയത്തിന്റെയും ചരിത്രമായി വായിക്കാം. നിരവധി പുസ്തകങ്ങൾ പഠിച്ച്, വ്യത്യസ്തമായ ആശയങ്ങളെ മാനിച്ച് അവയെ ഏകോപിപ്പിച്ചാണ് വർഗ്ഗീസ് ഈ രചന നിർവ്വഹിക്കുന്നത്. ഇവയുടെയെല്ലാം അന്തർധാരയായി വർത്തിക്കുന്നത് ഇന്ത്യൻ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പല കാലങ്ങളിലെ പരിണാമങ്ങളാണ്. ജയപ്രകാശ് നാരായണനെയും രാം മനോഹർ ലോഹ്യയെയും പോലുള്ള വലിയ മനുഷ്യർ കണ്ട സോഷ്യലിസ്റ്റ് ഇന്ത്യ എന്ന സ്വപ്നത്തിന്റെ വർണ്ണക്കൂട്ടുകൾ, അത് യാഥാർത്ഥ്യത്തിൽനിന്ന് അകന്നകന്നു പോകുന്നതിന്റെ നിശ്ശബ്ദവിഷാദത്തോടെയാണെങ്കിലും വർഗ്ഗീസിന്റെ എഴുത്തിന്റെ ആഴങ്ങളിലുണ്ട്.
– എം.വി. ശ്രേയാംസ്കുമാർ
സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ പിറവിയും വളർച്ചയും മാറ്റങ്ങളും സമഗ്രമായി പ്രതിപാദിക്കുന്ന പഠനഗ്രന്ഥം.Write a review on this book!. Write Your Review about സോഷ്യലിസ്റ്റ് ഇന്ത്യയുടെ തിരുമുറിവുകള്‍ Other InformationThis book has been viewed by users 691 times