Book Name in English : Sthree Purusha Samayogam
ബൃഹത്‌സംഹിതയിൽ നിന്നാണ് ഈ ഗ്രന്ഥം തയ്യാറാക്കിയിട്ടുള്ളത്. മൂലകൃതിയിലെ - ശ്ലോകങ്ങളുടെ ക്രമത്തിൽ
യാതൊരുവിധ മാറ്റവും വരുത്തിയിട്ടില്ല. സാമുദ്രികലക്ഷണ - ശാസ്ത്രമാണ് ഇതിലെ പ്രതിപാദ്യം. അനുബന്ധമായി വിഷയത്തിൻ്റെ
പൂർണ്ണതയ്ക്കു വേണ്ടി വാത്സ്യായന കാമശാസ്ത്രത്തിൽ നിന്ന് രതാവസ്ഥാപനാദ്ധ്യായത്തിലെ ആദ്യത്തെ 27 സൂത്രങ്ങളും അവയുടെ
വ്യാഖ്യാനവും നൽകിയിട്ടുണ്ട്. സാഹിത്യപരമായ ഔന്നത്യം, ശാസ്ത്രം പറയുന്നതിലുള്ള ലാളിത്യം, ശാസ്ത്രത്തിൻ്റെ എല്ലാ വശവും
ഭംഗിയായി അവത രിപ്പിക്കുക എന്നീ വിശേഷങ്ങൾ കൊണ്ട് അനുഗൃഹീതമാണ് ആചാര്യൻ്റെ ഈ കൃതി വിഷയം അവതരിപ്പിക്കുന്നതിലെ ഒതുക്കം,
കാടുകേറിപ്പോകാത്ത വിധമുള്ള വാക്കു കുളിലെ അച്ചടക്കം. അവശ്യം പറയേണ്ടത് പറയുക എന്നിവയെല്ലാം വളരെ ശ്രേഷ്ഠമായ നിലവാരം പുലർത്തിയതായി കാണുന്നു.
ശാസ്ത്രം സമൂഹത്തിന് ഗുണമായി ഭവിക്കണ മെന്ന ആഗ്രഹം ഇതിൻ്റെ അവതരണശൈലിയിൽ നമുക്ക് എല്ലായിടത്തും കാണാം. മനുഷ്യൻ്റെ സന്തോഷം
ഭാര്യാഭർത്താക്കന്മാരുടെ യോജിപ്പുകൊണ്ടു മാത്രമേ ഉണ്ടാകു ന്നുള്ളു. അതിനാൽ സാമുദ്രിക ശാസ്ത്രം എല്ലാവരും അറിഞ്ഞിരിക്കേണ്ടത് സമൂഹ ത്തിൻ്റെ ആവശ്യമത്രേ.
നല്ലത് തെരഞ്ഞെടുക്കുവാൻ ശാസ്ജാനം അത്യാവശ്യമാകുന്നുവല്ലോ
Write a review on this book!. Write Your Review about സ്ത്രീപുരുഷ സമായോഗം Other InformationThis book has been viewed by users 90 times