Book Name in English : Stalin Rashtreeya Jeevacharithram
ജോസഫ് സ്റ്റാലിന്റെ ജീവചരിത്രം ട്രോട്സ്കി എഴുതുകയായിരുന്നു. അധികാരത്തിലിരിക്കുന്നവർ മാറിയാൽ മാത്രം പോരാ എന്ന് ഭാവിതലമുറകൾ അറിയണമെന്നാണദ്ദേഹം ആഗ്രഹിച്ചത്. വലിയൊരു പുസ്തകമായിരുന്നു അത്. ഒരു ശത്രു എഴുതിയ അപൂർവ്വമായ ജീവചരിത്രം. അത്ര സത്യസന്ധമായിരുന്നു അത്… സ്റ്റാലിന്റെ കൊലപാതകസംഘം ട്രോട്സ്കിയുടെ വീട്ടിലെത്തിയ ദിവസം ഏതാനും മണിക്കൂറുകൾ മുമ്പ് അദ്ദേഹം സോവിയറ്റ് യൂണിയനിൽ നിന്ന് രക്ഷപ്പെട്ടുകഴിഞ്ഞിരുന്നു, ലോകത്തിന്റെ മറുഭാഗത്ത് മെക്സിക്കോയിൽ ഒരജ്ഞാത സ്ഥലത്ത് രക്ഷപ്പെട്ടെത്തിയിരുന്നു. അവസാനം അദ്ദേഹത്തെ അവർ കണ്ടെത്തി. ഒരു ചുറ്റികകൊണ്ട് ആവർത്തിച്ചാവർത്തിച്ച് ആഞ്ഞടിച്ച് ക്രൂരമായി ട്രോട്സ്കിയെ കൊന്നു. അദ്ദേഹത്തിന്റെ തലയോട്ടി ചിന്നഭിന്നമായിപ്പോയിരുന്നു. പിന്നിൽ നിന്ന് ചുറ്റികയുടെ അടികൊണ്ടപ്പോൾ ആ ജീവചരിത്രത്തിന്റെ അവസാനവരികൾ അദ്ദേഹം എഴുതുകയായിരുന്നു. ആ പുസ്തകത്തിന്റെ അവസാനതാളുകളിൽ അദ്ദേഹത്തിന്റെ രക്തം ഒഴുകി. രക്തംപുരണ്ട ആ കയ്യെഴുത്തുപ്രതി ഇപ്പോഴും മെക്സിക്കോയിലെ ഏതോ മ്യൂസിയത്തിൽ സൂക്ഷിച്ചിട്ടുണ്ട്…”
– ഓഷോ
രക്തത്തിൽ കുതിർന്ന ആ ജീവചരിത്രത്തിന്റെ മലയാള പരിഭാഷ: എൻ. മൂസക്കുട്ടിWrite a review on this book!. Write Your Review about സ്റ്റാലിൻ- രാഷ്ട്രീയ ജീവചരിത്രം Other InformationThis book has been viewed by users 1128 times