Book Name in English : Swaram
സ്മൃതിയും സംഗീതവും മസ്തിഷ്‌കത്തിൽ വിലയനം പ്രാപിച്ചുണ്ടാകുന്ന സർഗ്ഗസാദ്ധ്യതകളെ അന്വേഷിക്കുകയാണ് ഈ നോവൽ. അതിലൂടെ മറവിയിലെ നിഗൂഢതകളെ കണ്ടെത്താനും വിസ്മൃതിയിലെ ശ്രുതിഭേദങ്ങളെ ശ്രവണസാദ്ധ്യമാക്കാനും ശ്രമിക്കുന്നു. ഓർമ്മയും മറവിയും ഒളിച്ചുകളിക്കുന്ന ജീവന്മരണപോരാട്ടങ്ങൾക്കൊടുവിൽ വിസ്മൃതിയുടെ അധിനിവേശത്തിനു കീഴടങ്ങിപ്പോകുന്ന അനേകം മനുഷ്യരിൽ മറവി എങ്ങനെ തീക്ഷ്ണവും ഭീകരവുമായ ഒരു വ്യാധിയായി മാറുന്നു എന്ന് നോവൽ ചർച്ചചെയ്യുന്നു. അതേസമയം സംഗീതവും മറവിരോഗവും ഒരുമിച്ച് ശ്രുതിചേർക്കുമ്പോൾ ഉണ്ടാകുന്ന രസതന്ത്രം ആശ്ചര്യകരമായ സർഗ്ഗാത്മകതയാണ്. ഓർമ്മയും സംഗീതവും പ്രമേയമാകുന്ന മലയാളത്തിലെ ആദ്യ നോവലായിരിക്കും ഇത്.Write a review on this book!. Write Your Review about സ്വരം Other InformationThis book has been viewed by users 459 times