Book Name in English : Svarayogam Adava Saranul Shastram
സ്വരമെന്നാൽ ശ്വാസമാണ്. ശ്വാസത്തിലൂടെ പഞ്ചതത്വങ്ങൾ നാഡീ ഞെരമ്പ് വഴി ശരീരം മുഴുവൻ വ്യാപിക്കുന്നു.
അതിനാൽ ശ്വാസത്തിന്റെ അതിസൂക്ഷ്മമായ കാര്യങ്ങളെപ്പറ്റിയുള്ള പഠനമാണ് സ്വരയോഗം.
പ്രാണൻ ചലനത്തിനനുസരിച്ച് കാര്യങ്ങളുടെ ഫലങ്ങൾ വിവേചിച്ചറിയാനുള്ള ശാസ്ത്രമാണ് സ്വരയോഗം അഥവാ ശരനൂൽ ശാസ്ത്രം.
ജ്യോതിഷികൾക്ക് സ്വരയോഗത്തിൻ്റെ പഠനം ഒഴിച്ചുകൂടാൻ പറ്റാത്തതാണ്.
സ്വരത്തിൻ്റെ വിവിധങ്ങളായ അംശങ്ങളുടെ സാന്നിദ്ധ്യം പരിശീലനം കൊണ്ടു മാത്രമേ അറിയാൻ കഴിയുകയുള്ളൂ.
തിഥികളാണ് ഇഡ - പിംഗലയെ നിയന്ത്രിക്കുന്നത്. അതിനാൽ ചന്ദ്രനും സൂര്യനുമാണ് ഈ ശാസ്ത്രത്തിൻ്റെ അധിപതികൾ.
കൂടാതെ ഓരോ സമയത്തും പഞ്ചഭൂതങ്ങളിൽ ഒന്ന് ഉദിക്കുന്നു. ഇവയ്ക്കും സ്വഭാവവ്യത്യാസ മുണ്ട്. പ്രാണൻ ശബ്‌ദമായി പുറത്തേയ്ക്കു വരുന്നു.
അതിന് വർണ്ണഭേദം വരുന്നത് അക്ഷരങ്ങളിലൂടെയാണ്. ഇങ്ങനെ ശ്വാസം, പ്രാണൻ, നാഡികൾ, ചന്ദ്രൻ, സൂര്യൻ, ചൂട്, തണുപ്പ്, പഞ്ചഭൂതോദയം,
(അഗ്നി ഭൂമി വായു ജലം ആകാശം), ശബ്ദം, വർണ്ണം, അക്ഷരം എല്ലാം സ്വരയോഗം കൊണ്ട് ഫലപ്രവചനത്തിനുള്ള സാധ്യതയുണ്ടാക്കുന്നു.
കവിടി തുടങ്ങിയ ഉപകരണങ്ങൾ ഇല്ലാത്തപ്പോഴും സമയത്തെപ്പറ്റിയും ഉദിച്ച രാശിയെപ്പറ്റിയും
ശരിയായ അറിവില്ലാത്തപ്പോഴും ചോദ്യങ്ങൾക്കുള്ള മറുപടിക്ക് ജ്യോത്സ്യനെ സഹായിക്കുന്ന ഏറ്റവും പ്രധാന ഉപകരണമാണ് സ്വരശാസ്ത്രം.
Write a review on this book!. Write Your Review about സ്വരയോഗം അഥവാ ശരനൂൽ ശാസ്ത്രം Other InformationThis book has been viewed by users 8 times