Book Name in English : Snehageetham
മിസ്റ്റിക് കവിതകള്‍ ദേശകാലഭേദം കൂടാതെതന്നെ ഈശ്വരപ്രേമത്തെ കാമിനീ കാമുകപ്രേമത്തിന്റെ പ്രതീകം ഉപയോഗിച്ച് ആവിഷ്‌ക്കരിക്കുന്ന പ്രവണത പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. മനുഷ്യന്റെ അനുഭവത്തില്‍പ്പെട്ടതായി ഇതിനേക്കാള്‍ തീവ്രത നിറഞ്ഞ മറ്റൊരേകാഗ്ര വികാരമില്ലാത്തതിനാലാവാം എല്ലാ രാജ്യത്തെ മിസ്റ്റിക് കവികള്‍ക്കും ഈ പ്രതീകം ഹൃദ്യമായി തോന്നിയത്. ബുദ്ധിക്കും വാക്കിനും പിടികിട്ടാത്ത ദൈവമനുഷ്യബന്ധത്തെ ആവിഷ്‌ക്കരിക്കുവാന്‍ കവിക്ക് പ്രതീകങ്ങളെ ആശ്രയിക്കാതെ തരമില്ല. ആത്മവരനായ യേശുവിനോട് ഐക്യം പ്രാപിക്കാനുള്ള എരിയുന്ന ആകാംക്ഷമൂലം യാതനഅനുഭവിക്കുന്ന മനുഷ്യാത്മാവിന്റെ (വധുവിന്റെ) പ്രണയാര്‍ദ്രവും സ്‌നിഗ്ദ്ധ മധുരവുമായ ഒരു ആദ്ധ്യാത്മികവിലാപവും ലയനിര്‍വൃതിയുമാണ് കമനീയമായ ''സ്‌നേഹഗീതം''. പ്രേമബദ്ധരായ കാമിനീകാമുക•ാരുടെ വിവാഹവാഗ്ദാനം, പരിണയം, പ്രേമസാഫല്യം എന്നീ അവസ്ഥകളിലൂടെ കവിത ഓരോ ഘട്ടങ്ങള്‍ കടന്നുപോകുന്നു. പ്രണയബന്ധത്തിന്റെയും വിരഹവേദനയുടെയും ലയ നിര്‍വൃതിയുടെയും പ്രതീകങ്ങളിലൂടെ മനുഷ്യാത്മാവായ വധുവും യേശുവാകുന്ന വരനും തമ്മിലുള്ള ശാശ്വതാനന്ദഭരിതമായ ദിവ്യസംഗമത്തിന്റെ ചിത്രീകരണം കലാരസം കലര്‍ത്തി നിര്‍വഹിച്ചിരിക്കുന്ന കൃതിയാണിത്.Write a review on this book!. Write Your Review about സ്‌നേഹഗീതം Other InformationThis book has been viewed by users 2062 times