Book Name in English : Sir C P : Sathyavum Mithyayum
“ഈ പുസ്‌തകം പിറന്നുവീണത് യശഃശരീരനായ പ്രൊഫ. എ.ശ്രീധരമേനോൻസാർ മലയാളിക്കു കാട്ടിത്തന്ന അന്വേഷണപാതയിലാണ്. ഇത് സി.പി രാമസ്വാമിഅയ്യർ എന്ന ഭരണാ ധികാരിയെ, ചരിത്രപുരുഷനെ, കാണേണ്ടവിധം കാണാൻ ഭാവിതലമുറയെ ശക്തിപ്പെടുത്തുമെന്ന കാര്യത്തിൽ എനിക്ക് ലെവലേശം സംശയമില്ല. ഗ്രന്ഥകർത്താവിനെപ്പോലെ സ്വാതന്ത്യാനന്തരകേരളത്തിൻ്റെ രാഷ്ട്രീയപ്രക്രിയയിൽ തനതു സംഭാവനകളർപ്പിച്ച ഒരു സാംസ്‌കാരികപ്രവർത്തകൻ നിശ്ചയമായും ചെയ്യേണ്ട കാര്യംതന്നെയാണ് ഈ ചരിത്രപുനരവ ലോകനം. ഒരു വലിയഗ്രന്ഥം ഈ വിഷയത്തിൽ രചിക്കുവാ നുള്ള കോപ്പ് ഗ്രന്ഥകർത്താവിൻ്റെ കൈയ്യിലുണ്ട്. എന്നാൽ പൊതുജനങ്ങളുടെ പെട്ടെന്നുള്ള വായനയ്ക്കുതകുംപടി ഒരു ചെറുഗ്രന്ഥമാണ് അദ്ദേഹം എഴുതിയത്. ജനകീയ ആശയപ്രചരണവ്യഗ്രതയാകാം ഗ്രന്ഥവലിപ്പത്തെ ചുരുക്കിയത്. ഏതാ യാലും ഈ പുസ്‌തകം സി.പിയെക്കുറിച്ചുള്ള പുനരാലോ ചനകൾക്ക് ശരിക്കും വഴിതെളിക്കും.’’
--പ്രൊഫ. ടി.പി ശങ്കരൻകുട്ടിനായർ (അവതാരികയിൽ)Write a review on this book!. Write Your Review about സർ സി പി - സത്യവും മിഥ്യയും Other InformationThis book has been viewed by users 20 times